ബെംഗളൂരു: സിറ്റി കോർപ്പറേഷനോടൊപ്പം ബെംഗളൂരു റൂറൽ ജില്ലാ ഭരണകൂടവും കൂടാതെ എയർപോർട്ട് ഉദ്യോഗസ്ഥരും നഗരത്തിലെത്തുന്ന ഓരോ വ്യക്തിയെയും, പ്രത്യേകിച്ച് എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് അന്താരാഷ്‌ട്ര സഞ്ചാരികളും സ്വയം ക്വാറന്റൈനിൽ കഴിയണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പ്രത്യേകിച്ച് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെങ്കിലും, പൗരന്മാർ ജാഗ്രത പാലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കൂടാതെ “സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും, ഓരോ കേസും പ്രോട്ടോക്കോൾ അനുസരിച്ചാണ് കൈകാര്യം ചെയ്തുവരുന്നത് എങ്കിൽകൂടിയും ആളുകളും കൂടി ജാഗ്രതയും തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുകയും തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുകയും വേണം. ഇതുവരെ, എല്ലാ അന്താരാഷ്‌ട്ര യാത്രക്കാർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് അയയ്‌ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളൊന്നുമില്ല, എങ്കിൽകൂടിയും വിദഗ്ധർ അത് നിർദ്ദേശിച്ചു,
എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് സർക്കാർ അത് പരിശോധിച്ചുവരികയാണെന്നും. അതുവരെ, ഞങ്ങൾ ഓരോ കേസും സൂക്ഷ്മമായി നിരീക്ഷിക്കുകയും പൗരന്മാരോട് സ്വയം ക്വാറന്റൈൻ ചെയ്യാനും ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ അവരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കാനും ആവശ്യപ്പെടുന്നത്. അന്താരാഷ്‌ട്ര യാത്രക്കാരുടെ ആവർത്തിച്ചുള്ള പരിശോധനകളും നടക്കുന്നുണ്ട് എന്നും , ”അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ ഒമൈക്രോൺ പോസിറ്റീവ് കേസിന്റെ പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളുടെ പരിശോധനയുടെ കാര്യത്തിൽ, എല്ലാവരേയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വീണ്ടും പരിശോധനകൾ നടത്തുമെന്നും ഗുപ്ത പറഞ്ഞു.