വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ.

വേൾഡ് മലയാളി ഫെഡറേഷൻ , നാഷണൽ കൗൺസിൽ, ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ ഇന്ത്യയിലെ ദേശീയ കൗൺസിൽ ഔപചാരികമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

വിയന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ അന്തർദേശീയ കൂട്ടായ്മയുടെ ഇന്ത്യൻ കൗൺസിലിൽ പത്തു പേരാണുള്ളത്. ബാബു പണിക്കർ ( പ്രസിഡണ്ട് ), അബ്ദുള്ള കാവുങ്ങൽ (കോർഡിനേറ്റർ), ബിജു ജോൺ (സെക്രട്ടറി), A. സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) , M , ഫ്രാൻസിസ് (ട്രഷറർ ), E ഷാജ ദാസ് (ബിസിനസ് കോർഡിനേറ്റർ), Dr. ഉമ നമ്പ്യാർ (ഹെൽത് കോർഡിനേറ്റർ), ആ നി സാമുവേൽ (വിമൻസ് ഫോറം കോർഡിനേറ്റർ), റോയ് ജോയ് (കൾച്ചറൽ കോർഡിനേറ്റർ), കെ.മുരളീധരൻ (മീഡിയ കോർഡിനേറ്റർ) എന്നിവരാണ് ദേശീയ കമ്മിറ്റിയിലുള്ളത്. WMF ന്റെ ഇന്ത്യയി വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ട വും ഏകോപനവുമാണ് ദേശീയ കൗൺസിലിന്റെ പ്രധാന ദൗത്യം’.

2021 നവംബർ 25 ന് നടന്ന ഓൺലൈൻ യോഗത്തിൽ WMF ഗ്ലോബൽ വൈസ് ചെയർമാൻ ശ്രീ. റെജിൻ ചാലപ്പുറം, ഇന്ത്യൻ കൗൺസിലിന്റെ പ്രവർത്തനോൽഘാടനം നിർവഹിച്ചു. ശ്രീ. ബാബു പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ശ്രീ. അബ്ദുള്ള കാവുങ്ങൽ സ്വാഗത o പറഞ്ഞു. സെക്രട്ടറി . ശ്രീ ബിജു ജോൺ തുടർ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു.

WMF ന്റെ ദില്ലി യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ജോബി ജോർജ് പ്രത്യേകം ക്ഷണിത വിയിരുന്നു. വിവിധ കമ്മിറ്റികളുടെ കോർഡിനേറ്റർമാരുടെ പ്രസംഗങ്ങൾക്ക് ശേഷം, ജോയിന്റ് സെക്രട്ടറി ശ്രീ. സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us