കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (04-12-2021).

കേരളത്തില് ഇന്ന് 4557 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര് 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര് 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 160, പാലക്കാട് 151, ഇടുക്കി 139, വയനാട് 135, കാസര്ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
May be an image of text that says 'കോവിഡ് 19 റിപ്പോർട്ട് 04. 12.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 43,771 ഇതുവരെ രോഗമുക്തി നേടിയവർ: 50,75,605 ഇന്ന് ജില്ലയിൽ രോഗമുക്തി ചികിത്സയിലുള്ള വ്യക്തികൾ പുതിയ കേസുകൾ തിരുവനന്തപുരം 814 928 350 7090 കൊല്ലം പത്തനംതിട്ട ംതിട്ട ജില്ലയിൽ ചികിത്സയിലുള്ള മറ്റുള്ളവർ 369 2613 211 603 ആലപ്പുഴ പത്തനംതിട്ട- 160 1460 255 കോട്ടയം വയനാട്-1 347 1036 ഇടുക്കി 284 പത്തനംതിട്ട- 4327 139 139 എറണാകുളം 606 2093 806 തൃശ്ശൂർ പാലക്കാട് 489 6560 433 151 4092 104 575 233 മലപ്പുറം കോഴിക്കോട് 130 566 2365 400 വയനാട് 6238 135 207 276 1911 കണ്ണൂർ കാസറഗോഡ് 373 80 2409 77 ആകെ 1002 4557 5108 43771'
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,747 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,60,333 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 4414 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 299 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 43,771 കോവിഡ് കേസുകളില്, 7.6 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 263 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,439 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 9 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4305 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 205 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5108 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 928, കൊല്ലം 369, പത്തനംതിട്ട 603, ആലപ്പുഴ 255, കോട്ടയം 284, ഇടുക്കി 139, എറണാകുളം 806, തൃശൂര് 433, പാലക്കാട് 104, മലപ്പുറം 130, കോഴിക്കോട് 400, വയനാട് 207, കണ്ണൂര് 373, കാസര്ഗോഡ് 77 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 43,771 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,75,605 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us