നഗരത്തിലെ വേറിട്ട കർഷകൻ

ബെംഗളൂരു: സങ്കരയിനം വിത്തുകൾ കൃഷിയിടം കീഴടക്കുമ്പോൾ അവഗണിക്കപ്പെട്ടുപോകുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറുന്നതിന് പരമ്പരാഗത നെൽവിത്തുകൾ ശേഖരിച്ച് മ്യൂസിയമൊരുക്കി സംരക്ഷിക്കുകയാണ് സയിദ് ഘനി ഖാൻ(43) എന്ന ഈ കർഷകൻ. വയനാട്ടിലെ രക്തശാലിയും പാലക്കാട്ടെ നവരയുമുൾപ്പെടെ നാട്ടിലെയും മറുനാട്ടിലെയും 1350 ഇനം തനത് നെൽവിത്തുകൾ ഇദ്ദേഹത്തിന്റെ മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ പാരമ്പര്യ നെൽക്കൃസിയിൽ താല്പര്യമുള്ളവർക് മ്യൂസിയത്തിൽനിന്ന് വിത്തും വില്പന ചെയ്യാറുമുണ്ട്.

ഒരു കർഷകൻ സ്വന്തമായി തയ്യാറാക്കുന്ന ആദ്യത്തെ നെൽമ്യൂസിയമാണിതെന്നുമുള്ള പ്രേത്യേകതായും ഈ മ്യൂസിയത്തിനുണ്ട്. മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കിരുഗാവലു എന്ന കർഷകഗ്രാമത്തിലാണ് ഈ മ്യൂസിയം ഉള്ളത്, കൃഷിയിൽ താല്പര്യമുള്ള സാധാരണക്കാർ മുതൽ കാർഷിക സർവകലാശാലയിലെ വിദ്യാർഥികൾ ഉൾപ്പെടെ ഇവിടെ നെൽവിത്തുകൾ കാണാനും പഠിക്കാനുമെത്തുന്നു. എല്ലാവര്ക്കും എളുപ്പം സുപരിചിതമാവും വിതത്തിലാണ് ഇ മ്യൂസിയത്തിന്റെ ഘടന.

മ്യൂസിയത്തിന്റെ ഭിത്തിയിൽ സന്ദർശകർക്ക് കാണാവുന്ന വിധത്തിൽ വിവിധയിനം നെൽവിത്തുകളുടെ കതിരുകൾ പിടിപ്പിച്ചും ചില്ലുഭരണികളിൽ നെൽവിത്തുകളും അവയുടെ പേരും എവിടെ വളരുന്നതാണെന്നും എല്ലാം വ്യക്തമായി രേഖപെടുത്തിയട്ടുമുണ്ട്. കേരളത്തിലെ പാരമ്പര്യ നെൽവിത്തായ വെളുത്താൻചീര, ബാലാജി, മഹാരാഷ്ട്രയിലെ എച്ച്.എം.ടി. ബസുമതി, ചിമോറോ മോണി, ഒഡിഷയിലെ നാരികേള, ജഗന്നാഥ് ഭട്ട്, മധ്യപ്രദേശിലെ അഗർവാലി തുടങ്ങി പാകിസ്താൻ ബസുമതിവരെയുള്ള നെൽവിത്തുകൾ ഉൾപ്പടെ ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us