ബെംഗളൂരു: ഗർഭിണികളായ സ്ത്രീകളിൽ കൊവാക്സി ന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയുംവിലയിരുത്താൻ ലഭ്യമായ ഡാറ്റ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) വാദം ബംഗളൂരുവിലെ ആരോഗ്യ മേഖലയിലും ഡോക്ടർമാർക്കിടയിലും ആശങ്ക ഉയർത്തി.
നവംബർ 3 നാണ് ഡബ്ലിയു എച് ഈനിരീക്ഷണം നടത്തിയത്.
ബിബിഎംപി പരിധിയിൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 7,600 ഗർഭിണികളിൽ 80 ശതമാനവും അതായത് 5,700 പേരും കോവാക്സിനാണ് എടുത്തിരിക്കുന്നത്. ഗർഭിണികളിൽ 1800 പേർക്ക് മാത്രമാണ് കോവിഷീൽഡ് നൽകിയത്.
എങ്കിലും പ്രതിരോധ കുത്തിവയ്പ്പിനെതുടർന്നുള്ള പ്രതികൂല സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിനാൽ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) മാതൃആരോഗ്യ ഓഫീസർ ഡോ.ശോഭ സുദർശൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.