ബെംഗളുരു; ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 17 നാണ് മാഗഡിറോഡിലെ വസതിയിൽ വിവിധ മുറികളിലായി മുതിർന്നവരെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
ഈ കേസിൽ മരിച്ച ഭാരതിയുടെ ഭർത്താവും പ്രാദേശിക മാധ്യമപ്രവർത്തകനുമായ ഹുല്ല ശങ്കറിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇയാളെ കുറ്റപ്പെടുത്തി ഭാര്യയും മക്കളും എഴുതിയ 20 പേജുള്ള കുറിപ്പ് കണ്ടെടുത്തു.
മറ്റനേകം സ്തീകളുമായി ശങ്കറിന് ബന്ധമുണ്ടെന്നും വീട്ടിലെ അംഗങ്ങളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും കത്തിൽ എഴുതിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.