ബെംഗളൂരു: പകർച്ചവ്യാധി സമയത്ത് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ആശുപത്രി ജീവനക്കാരുടെ ജോലി ഡിസംബർ 31 വരെ നീട്ടുമെന്ന് കർണാടക സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സ്ഥിരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 22 –ന് സംസ്ഥാനത്തുടനീളമുള്ള കരാർ ആശുപത്രി ജീവനക്കാർ ബെംഗളൂരുവിൽ പ്രതിഷേധിച്ചതിന് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അവരുടെ കരാർ 2021 സെപ്റ്റംബർ 30 –ന് അവസാനിക്കാനിരിക്കെയാണ് കരാർ കാലാവധി സർക്കാർ നീട്ടിയത്.
പ്രതിഷേധത്തിനിടെ, സെപ്റ്റംബർ 30 –ന് തങ്ങളുടെ തൊഴിൽ അവസാനിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള സർക്കാർ സർക്കുലർ കരാർ ജീവനക്കാർ മാധ്യമങ്ങളെ കാണിച്ചിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ലാബ്ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങി നിരവധി പേർകരാർ ജീവനക്കാരിൽ പെടുന്നു.
സർക്കാർ പുതിയതും സ്ഥിരവുമായ നിയമനങ്ങൾ നടത്തുന്നതുവരെ ജോലിയിൽ തുടരാൻഅനുവദിക്കണമെന്നും നിയമനത്തിൽ കരാർ ജീവനക്കാർക്ക് മുൻഗണന നൽകണമെന്നും ആഗ്രഹിക്കുന്നതായിജീവനക്കാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.