ബെംഗളൂരു: വീടുകൾ ക്ഷേത്രങ്ങൾ മറ്റ് തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന ഒരു കള്ളൻ ഒടുവിൽ നഗരത്തിൽ വെച്ച് പിടിക്കപ്പെട്ടതായി പോലീസ് പറഞ്ഞു.
ഓഗസ്റ്റ് മൂന്നിന് അന്നമ്മ ക്ഷേത്രത്തിൽ വെച്ച് വാനിറ്റി ബാഗിൽ നിന്ന് ഒരു സ്ത്രീയുടെ സ്വർണ്ണ ചെയിൻ മോഷ്ടിച്ചെന്ന് ആരോപിച്ച് മൈസൂർ സ്വദേശി സയ്യിദ് അഹമ്മദ് എന്ന മുഹമ്മദ് (36) നെ ഉപ്പാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ഉപ്പാർപേട്ട്, കലാശിപാല്യ, ചാമരാജ്പേട്ട് എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട നാല് കേസുകൾ പിടികൂടാൻ ഈ അറസ്റ്റ് സഹായകമായെന്ന് ഉപ്പാർപേട്ട് പോലീസ് ഇൻസ്പെക്ടർ ശിവസ്വാമി സി ബി പറഞ്ഞു.
ഇയാൾ മോഷ്ടിച്ച 300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പോലീസ് കണ്ടെടുത്തതായി ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.
മൈസൂരിലേക്ക് മടങ്ങുന്നതിനുമുമ്പ് മജസ്റ്റിക്, കലാശിപാല്യ എന്നിവിടങ്ങളിലെ പൂട്ടിയിട്ട വീടുകളിൽ കയറിവിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാനാണ് പ്രതി ബെംഗളൂരുവിലേക്ക് വന്നത് എന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.