ബെംഗളൂരു: വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം കോവിഡ് മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കാനിടയുണ്ടെന്ന ആശങ്ക നിലനിൽക്കെ നഗരത്തിൽ കോവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു.
ഓഗസ്റ്റ് ഒന്നു മുതൽ പത്തു വരെ ബെംഗളൂരു നഗരത്തിൽ മാത്രം 499 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബി.ബി.എം.പി. അറിയിച്ചു.
ഇതിൽ 88 കുട്ടികൾ ഒമ്പതുവയസ്സിൽ താഴെ ഉള്ളവരും ബാക്കിയുള്ളവർ ഒമ്പതിനും പത്തൊമ്പതിനും ഇടയിൽ പ്രായമുള്ളവരുമാണ്. കുട്ടികളിൽ രോഗബാധ കൂടുന്ന സാഹചര്യം ആരോഗ്യവകുപ്പ് വളരെയേറെ ഗൗരവമായി തന്നെയെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്നുമടങ്ങ് ആകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. മാതാപിതാക്കൾ രണ്ട് ഡോസ് വാക്സിൻ എടുക്കണമെന്നും കുട്ടികളെ ജനത്തിരക്ക് അധികമായുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകരുതെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.