ബാലസാഹിത്യത്തെ ഗൗരവമായ എഴുത്തായി കാണണമെന്ന് ബാല സാഹിത്യത്തിന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ പുരസ്കാരത്തിന് അർഹയായി സാഹിത്യകാരി ഗ്രേസി ടീച്ചർ ആവശ്യപ്പെട്ടു.
ഇപ്പോൾ കേരളത്തിൽ ബാലസാഹിത്യം എന്ന് പറഞ്ഞു ഇറങ്ങുന്ന പല പുസ്തകങ്ങൾക്കും ആവശ്യത്തിന് നിലവാരമില്ല. ബാലസാഹിത്യ രചനാ രംഗത്ത് തുടരുമെന്നും
കുട്ടികൾകൾക്കു വേണ്ടി കൂടുതൽ പുസ്തക രചനകൾ നടത്തുമെന്നും അവർ പറഞ്ഞു.
മലയാളം മിഷൻ മിഷൻ കർണാടക ചാപ്റ്റർ, 2021 ലെ പ്രവേശനോത്സവങ്ങളുടെ സമാപനം ബെംഗളൂരു സൗത്ത് മേഖലയിൽ നടന്നപ്പോൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു ഗ്രേസി ടീച്ചർ.
കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികൾക്ക് ഭാഷ സ്നേഹം കൂടുതൽ കാണിക്കുന്നുണ്ട്. മലയാള ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാൻ മറുനാടൻ മലയാളികൾ ശ്രദ്ധിക്കുന്നുണ്ട്.
(For Ref : ഗ്രേസി ടീച്ചർ speech – Youtube – https://youtu.be/Chn7ep4qoxw )
ജൂലൈ 31 ശനിയാഴ്ച,വൈകീട്ട് 4 മണിക്ക് ഓൺലൈനായി നടന്ന
പ്രവേശനോത്സവം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വയനാട് ജില്ലാ കൺവീനർ ശ്രീ മാത്യൂസ് ഉദ്ഘാടനം ചെയ്തു .
മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു സി നാരായണൻ അധ്യക്ഷത വഹിച്ചു . പുതിയ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രാരംഭ മലയാളം കണിക്കൊന്ന ക്ലാസ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ശ്രീ കെ. ദാമോദരൻ എടുത്തു . യുവ സാഹിത്യകാരൻ വിവേക് ചന്ദ്രൻ, മലയാളം മിഷൻ സെക്രട്ടറി ടോമി ആലുങ്കൽ എന്നിവർ ആശസകൾ നേർന്നു. മേഖല കോഓർഡിനേറ്റർ ജോമോൻ സ്റ്റീഫൻ സ്വാഗതവും ഹിത വേണുഗോപാലൻ നന്ദിയും പറഞ്ഞു.
പഠന കേന്ദ്രങ്ങളിലെ കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു . ബാംഗ്ളൂർ സൗത്ത് മേഖലയിലെ മലയാളം മിഷൻ പ്രവർത്തകരും അദ്ധ്യാപകരുമായ ജോബിൻ മാർക്കോസ്, ഹിത വേണുഗോപാലൻ, ബിന്ദു മാടമ്പിള്ളി, ലത ടീച്ചർ, ബീന പ്രിൻസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.