ബെംഗളൂരു: സംസ്ഥാനത്തെ ആരോഗ്യ, മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക് സ്ഥാപനങ്ങളായ മെഡിക്കൽ കോളേജുകൾ, ഡെന്റൽ കോളേജുകൾ, ആയുഷ് അംഗീകാരമുള്ള കോളേജുകൾ, നഴ്സിംഗ് കോളേജുകൾ, മറ്റ് അനുബന്ധ ആരോഗ്യ പരിപാലന അക്കാദമിക് സ്ഥാപനങ്ങൾ / കോളേജുകൾ വീണ്ടും തുറക്കാൻ കർണാടക സർക്കാർ അനുമതി നൽകി.
കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നോൺ ടച്ചിങ് സ്റ്റാഫുകൾക്കും മാത്രമായിരിക്കും കോളേജുകളിൽ പ്രവേശനമുണ്ടായിരിക്കുക. എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം കോളേജുകൾ പ്രവർത്തിക്കേണ്ടതെന്നു സർക്കാർ വൃത്തങ്ങൾ അറിയച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കോളേജിൽ പ്രേവേശിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മന്റ് ആക്ട് സെക്ഷൻ 51, 60 പ്രകാരവും ഐപിസി സെക്ഷൻ 188 പ്രകാരവും നിയമനടപടി എടുക്കുന്നതായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.State permits re-opening of academic institutions pertaining to Health and Medical sector (Medical/Dental Colleges, Colleges and institutions related to Ayush, Nursing Colleges, and other Allied Health Care academic institutions/colleges) pic.twitter.com/jORCae4C3p
— K'taka Health Dept (@DHFWKA) July 16, 2021