ഇലക്ട്രിക്ക് ബസുകളിലേയ്ക്ക് മാറാൻ ഒരുങ്ങി ഡീസൽ ബസുകൾ

ബെംഗളൂരു : ബി.എം.ടി.സി. ഡീസൽ ബസുകൾ ഇലക്ട്രിക്ക് ബസുകളാക്കി മാറ്റാനുള്ള പദ്ധതി സജീവമായി പരിഗണിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയുമായി ഇതുസംബന്ധിച്ച ആദ്യഘട്ട ചർച്ചകൾക്ക് തുടക്കമായി.

ബി.എം.ടി.സി.ക്ക് പുതുതായി ഡീസൽ ബസുകൾ വാങ്ങേണ്ടെന്നും ഘട്ടം ഘട്ടമായി ഇവ പിൻവലിച്ച് വൈദ്യുത ബസുകൾ നിരത്തിലിറക്കാനും നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു.

മുൻ സർക്കാറിന്റെ കാലത്താണ് ബെംഗളൂരുവിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നയം ആവിഷ്‌കരിച്ചത്. ഇതേ നയം തുടരാനാണ് പുതിയ സർക്കാറിന്റേയും തീരുമാനം.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

കേന്ദ്രസർക്കാറിന്റെ സബ്‌സിഡികൾക്കുപുറമേ വൈദ്യുത വാഹനങ്ങൾക്ക് നഗരത്തിൽ പ്രത്യേക ഇളവുകൾ നൽകാനും ആലോചനയുണ്ട്. ,500 ജീവനക്കാരെ നിയമിക്കാൻ ഗതാഗതവകുപ്പ് നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലേക്കായി 13,500 ജീവനക്കാരെ നിയമിക്കുന്നതിനുള്ള നിർദേശം മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി.

എന്നാൽ വൈദ്യുതി ബസുകൾക്ക് വൻ വില നൽകേണ്ടിവരുന്നത് സർക്കാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഡീസൽ ബസുകൾ വൈദ്യുത ബസുകളാക്കി മാറ്റാനുള്ള സാധ്യത അധികൃതർ പരിഗണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts