2021-22 വർഷത്തിൽ 25.17 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് ജല കണക്ഷൻ നൽകാൻ കർണാടക സർക്കാർ പദ്ധതിയിടുന്നു.
ജൽ ജീവൻ മിഷനു കീഴിൽ 2021-22 വർഷത്തേക്ക് കേന്ദ്രസർക്കാർ 5,000 കോടി രൂപ
കർണാടകയ്ക്ക് അനുവദിച്ചതായി ജൽ ശക്തി മന്ത്രാലയം.
ജൂലൈ 8 വെള്ളിയാഴ്ച സംസ്ഥാനത്തിന് 1,189 കോടി രൂപ ലഭിച്ചു. ജൽ ജീവൻ മിഷനു
കീഴിൽ കർണാടകയ്ക്കുള്ള കേന്ദ്ര ഗ്രാന്റ് 2021-22 ൽ കേന്ദ്ര സർക്കാർ
5,008.79 കോടി രൂപയായി ഉയർത്തി. 2020-21ൽ ഇത് 1,189.40 കോടി രൂപയായിരുന്നുവെന്ന്
മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
2023 ഓടെ കർണാടകയിലെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് ജലവിതരണം
നൽകാൻ സംസ്ഥാനത്തെ സഹായിക്കുന്നതിനാണ് വിഹിതത്തിന്റെ നാലിരട്ടി
വർധനയെന്ന് ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.