ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവർക്കെതിരെ ഒരു ദിവസത്തിനുള്ളിൽ ബെംഗളൂരു പോലീസ് 2,039 വാഹനങ്ങൾ (വൈകുന്നേരം 5 വരെ) പിടിച്ചെടുക്കുകയും 20 എഫ് ഐ ആറും 94 നോൺ–കോഗ്നൈസബിൾ റിപ്പോർട്ടും (എൻസിആർ) രജിസ്റ്റർ ചെയ്യുകയും ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം (എൻഡിഎംഎ) കേസെടുക്കുകയും ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 22 വാഹന യാത്രികരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻ ഡി എം എ, കർണാടക പകർച്ചവ്യാധി നിയമങ്ങൾ പ്രകാരം 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Details of the vehicles seized for violation of #COVID19 guidelines:
As of May 23: from 10 AM to 8 PM
2-Wheelers: 1308
3-Wheelers: 77
4-Wheelers: 103Total – 1488
————
Cases booked under NDMA: 184— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) May 23, 2021
എൻ സി ആർ ആയി രജിസ്റ്റർ ചെയ്ത ചില കേസുകൾ അന്വേഷണത്തിന് ശേഷം എൻ ഡി എം എ യിലേക്ക് പരിവർത്തനം ചെയ്യുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
This is to clarify that, @BlrCityPolice personnel are instructed to take action legally, including booking cases and seizing vehicles of those who violate the lockdown guidelines & wilful defaulters.
Please cooperate with @BlrCityPolice in implementing the lockdown guidelines.
— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) May 22, 2021
അടിയന്തര ആവശ്യങ്ങൾക്കായോ ജോലിക്കായോ അല്ലാതെ പുറത്തിറങ്ങുന്നവരെ കസ്റ്റഡിയിലെടുത്ത് വാഹനങ്ങൾ പിടിച്ചെടുക്കാൻ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.