ബെംഗളൂരു: സംസ്ഥാനത്തിന്റെ ഓക്സിജൻ ക്വാട്ട വർധിപ്പിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.
ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
Supreme Court refuses to entertain the petition filed by the Centre, against the direction of Karnataka High Court's May 5 order directing supply of oxygen to the state to up to 1200 MT per day from the sanctioned allocation of 965 MT.
— ANI (@ANI) May 7, 2021
പ്രതിദിനം 1700 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായിട്ടും കേന്ദ്രം 965 മെട്രിക് ടണ്ണായിമാത്രമാണ് ക്വാട്ട ഉയർത്തിയത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കർണാടക ഹൈക്കോടതി നിർദേശത്തിനെതിരേ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ പ്രത്യേക ലീവ് പെറ്റീഷൻ സമർപ്പിച്ചത്.
സംസ്ഥാനത്തെ വൻകിട ഓക്സിജൻ പ്ലാന്റുകളിൽനിന്ന് 695 മെട്രിക് ടണ്ണും തെലങ്കാനയിൽനിന്ന് 60 മെട്രിക് ടണ്ണും വിശാഖ പട്ടണത്തുനിന്നും ഒഡിഷയിൽ നിന്നുമായി 110 മെട്രിക് ടൺ ഓക്സിജനും എത്തിക്കാനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
രോഗികളുടെ എണ്ണം കൂടിയതിനാൽ ഓക്സിജൻ ക്ഷാമം പൂർണമായി പരിഹരിക്കുന്നതിന് പ്രതിദിനം 1792 ടൺ ഓക്സിജനെങ്കിലും വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കണക്ക്.
ഈ ആവശ്യം ഉന്നയിച്ച് പുതിയ അപേക്ഷ കേന്ദ്രത്തിന് സമർപ്പിക്കാനും ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.