ബെംഗളൂരു: മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം നിരവധി പേരുടെ ജീവൻ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഒരു വലിയ ദുരന്തം ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണന്റെയും ഡോക്ടർ രേണുക പ്രസാദിന്റെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി.
6 ടൺ ശേഷിയുള്ള ഓക്സിജൻ സംഭരണ ടാങ്ക് ആശുപത്രിയിലുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയോടെ 0.5 ടൺ ഓക്സിജൻ മാത്രമായിരുന്നു ശേഷിച്ചത്. ഈ സമയം 200 ഓളം രോഗികൾ ഓക്സിജൻ കിടക്കകളിൽ ചികിത്സയിലായിരുന്നു.
ബെല്ലാരിയിലെ (പ്രോക്സ് എയർ) ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വരേണ്ട ഓക്സിജൻ നിശ്ചയിച്ച സമയത്ത് എത്തിയിരുന്നില്ല. ഇത് ആശുപത്രിയിലെ ജീവനക്കാരിൽ ഉത്കണ്ഠ സൃഷ്ട്ടിച്ചതിനെ തുടർന്ന് ഡോ. രേണുക പ്രസാദ് മന്ത്രിയെ സാഹചര്യത്തിന്റെ തീവ്രതയെക്കുറിച്ച് അറിയിക്കുകയായിരുന്നു.