കോവിഡ് വാർ റൂം ആരംഭിച്ച് പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ്-19 ഗുരുതരമായി പടർന്നു പിടിക്കുന്ന ഈ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനത്തിനിറങ്ങാൻ കർണാടക പ്രവാസി കോൺഗ്രസ്‌ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള വാർ റൂം ഇന്ന് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു.

ഇന്ന് രാവിലെ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ ചടങ്ങിൽ എ. ഐ സി സി മെമ്പറും, കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡണ്ടുമായ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ശ്രീ. വിനു തോമസ്, ശ്രീ.ജിജു ജോസ് എന്നിവർ സംസാരിച്ചു.

ശ്രീ. ബിനു ചുന്നകര, ശ്രീ. സുഭാഷ് കുമാർ, ശ്രീ. സുമേഷ് എബ്രഹാം, ശ്രീ. ആനന്ദ് പ്രസാദ്, ശ്രീ. വിജേഷ് എന്നിവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.

കോവിഡ് ബാധിതരായ കുടുംബങ്ങളെ സഹായിക്കൽ, ബി.ബി. എം.പി.രെജിസ്ട്രേഷൻ, ആശുപത്രിയിൽ കിടക്ക സൗകര്യമൊരുക്കൽ, രോഗലക്ഷണം ഉള്ളവർക്ക് കോവിഡ് പരിശോധന, കോവിഡ് ബാധിതർക്ക്‌ കരുതലും മാനസിക പിന്തുണയും ഉറപ്പാക്കുവാൻ കൗൺസിലിംഗ്, ആംബുലൻസും മറ്റു യാത്ര സൗകര്യങ്ങൾ, കൊവിഡ് മൂലം മരിച്ചവരുടെ ശവസംസ്കാരം തുടങ്ങി എല്ലാ മേഖലകളിലും സഹായത്തിന് പ്രവാസി കോൺഗ്രസിന്റെ വോളണ്ടിയേഴ്സ് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇത് വരെ പ്രവാസി കോൺഗ്രസ്‌ വോളന്റീർസ് നടത്തിയ പ്രവർത്തികൾ എല്ലാം ഏകോപിപ്പിച്ചുകൊണ്ട് പോകുവാനും തീരുമാനിച്ചു.ഇതിനായി മുമ്പോട്ട് വന്നിട്ടുള്ള വോളണ്ടിയേഴ്സിന്റെ കൂട്ടായ്മയായ *കോവിഡ് ടാസ്ക് ഫോഴ്സ്* രൂപീകരിച്ചു.

ജനങ്ങൾക്ക് രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെ താഴെ കൊടുത്തിട്ടുള്ള വാർ റൂം നമ്പറുകളിൽ ബന്ധപ്പെടാം :

809 525 1001 /740 646 1001.

ഓൺലൈൻ സൗകര്യം ഉപയോഗിച്ചും ഹെല്പ് ഡെസ്കിന്റെ സേവനങ്ങൾ ആവശ്യപ്പെടാം ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഫോറം പൂരിപ്പിക്കണം :
https://forms.gle/iD1MJvTXYBUyDCLYA

കർണാടക പി സി സി യുടെയും, യൂത്ത് കോൺഗ്രസിന്റെയും, പ്രൊഫഷണൽ കോൺഗ്രസിന്റെയും കോവിഡ് ഹെൽപ്പ് ഡെസ്ക്കുമായി ഏകോപിപ്പിച്ച്
പാർട്ടി മെഡിക്കൽ സെല്ലിന്റെ സഹകരണത്തോടെയാവും പ്രവർത്തിക്കുന്നത് എന്ന് പ്രവാസി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ശ്രീ. വിനു തോമസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us