ബെംഗളൂരു : നാളെ രാത്രി 9 മുതൽ 14 ദിവസത്തേക്ക് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
രാവിലെ 6 മണി മുതൽ 10 മണി അവശ്യസാധനങ്ങൾ ലഭ്യമാകും.
സംസ്ഥാനത്തിനകത്തും സംസ്ഥാനാന്തര പൊതു യാത്രാ വാഹനങ്ങളും നിർത്തി വക്കും. ചരക്ക് വാഹനങ്ങൾ അനുവദിക്കും.
കാർഷിക മേഖലക്കും ഉൽപാദന മേഖലക്കും നിർമാണ മേഖലയിലും പ്രവർത്തനം അനുവദിക്കും.എന്നാൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതിനാൽ വസ്ത്ര നിർമ്മാണ മേഖല നിർത്തി വക്കണം.
രണ്ടാഴ്ചക്ക് ശേഷം സാഹചര്യങ്ങളിൽ മാറ്റമൊന്നും ഇല്ലെങ്കിൽ ഇതേ നില തുടരുന്നതിനേ കുറിച്ച് ആലോചിക്കേണ്ടതായി വരും.
മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂവിൻ്റെ അതേ രീതിയിൽ ആയിരിക്കും അടുത്ത 14 ദിവസത്തേയും നിയന്ത്രണങ്ങൾ.
വാർത്താ സമ്മേളനത്തിൽ ലോക്ക് ഡൗൺ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും നിയന്ത്രണങ്ങൾ ലോക്ക് ഡൗണിന് സമാനമാണ്.
ഇതു വരെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല, ഉത്തരവ് പുറത്തിറങ്ങുന്ന മുറക്ക് കൂടുതൽ വിശദ വിവരങ്ങൾ ലഭ്യമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.COVID curfew to be implemented in the state from tomorrow 9 pm for the next 14 days. Essential services allowed b/w 6-10 am. After 10 am shops will close. Only construction, manufacturing & agriculture sectors allowed. Public transport to remain shut: Karnataka CM
(File photo) pic.twitter.com/MSg6S83pDK
— ANI (@ANI) April 26, 2021