ബെംഗളൂരു: കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്ത് വിട്ട് കര്‍ണാടക സര്‍ക്കാര്‍.
ഈ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
- വിദ്യഗമ അടക്കം 6 മുതല്‍ 9 വരെയുള്ള സ്കൂളുകള്‍ നിര്‍ത്തിവച്ചു,10 മുതല്‍ 12 വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടരും എന്നാല്‍ ഹാജര്‍ നിര്‍ബന്ധമല്ല.
- ഹെല്‍ത്ത് സയന്‍സിലെയും ബോര്‍ഡ്,യുണിവേഴ്സിറ്റി പരീക്ഷകളും ബാക്കിയുള്ളവര്‍ ഒഴികെ എല്ലാ പ്രൊഫെഷണല്‍ കോഴ്സുകളും നിര്‍ത്തിവച്ചു.
- മുകളില്‍ കൊടുത്തത് അല്ലാത്ത എല്ലാ ബോര്‍ഡിംഗ് സ്കൂളുകളും റെസിഡെന്‍ഷ്യല്‍ സ്കൂളുകളും നിര്‍ത്തിവച്ചു.
- പ്രാര്‍ത്ഥന സ്ഥലങ്ങളില്‍ കൂട്ടം കൂടാതെ ഓരോ വ്യക്തികള്‍ക്ക് ആരാധനാ അനുവദിക്കും.
- ജിം,പാര്‍ട്ടി ഹാള്‍,സ്വിമ്മിംഗ് പൂള്‍,ക്ലബ് ഹൌസ് എന്നിവ അപ്പാര്‍ട്ട്മെന്‍റ് കളില്‍ അടച്ചിടണം.
- ജിമ്മും നീന്തല്‍ കുളങ്ങളും അടച്ചിടണം.
- റാലികളും,ധര്‍ണകളും നിരോധിച്ചു.
- പൊതു ഗതാഗത സംവിധാനത്തില്‍ സീറ്റിംഗ് കപാസിറ്റിയില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല.
- കഴിയാവുന്ന ജോലി സ്ഥലങ്ങളില്‍ എല്ലാം വര്‍ക്ക് ഫ്രം ഹോം തുടരണം.
- സിനിമ തീയേറ്ററില്‍ 50 % കാണികളെ മാത്രമെ അനുവദിക്കുകയുള്ളൂ (ബെംഗളൂരു അര്‍ബന്‍,റുറല്‍,മൈസുരു,കലബുരഗി,ദക്ഷിണ കന്നഡ,ഉടുപ്പി,ബീദര്‍ ,ധാര്‍വാഡ് ജില്ലകളില്‍ മാത്രം) സാമൂഹിക അകലം,മുഖാവരണം,സാനിറ്റൈര്‍ എന്നിവ ഉറപ്പാക്കണം.
- മുകളില്‍ പറഞ്ഞ ജില്ലകളില്‍ പുബ്ബുകള്‍,ബാറുകള്‍,ക്ലബുകള്‍, ഭക്ഷണ ശാലകള്‍ എന്നിവയില്‍ 50% അധികം ആളുകളെ അനുവദിക്കുകയില്ല.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങള്‍ കോവിഡ് കാലം കഴിയുന്നവരെ അടച്ചിടുന്നതയിരിക്കും.
- ഷോപ്പിംഗ് മാളുകള്‍,ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകൾ എന്നിവയില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ അടച്ചിടുന്നതായിരിക്കും.
- ആഘോഷങ്ങളെ തുടര്‍ന്നുള്ള ജാത്രകള്‍, ഫെയറുകൾ എന്നിവ അനുവദിക്കും.
- മുകളില്‍ കൊടുത്ത എല്ലാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പോലീസ് ഉറപ്പു വരുത്തും.
കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് താഴെ ലഭ്യമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.