ബെംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആദ്യ ഡോസ് സ്വീകരിച്ച ആൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു
കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ പ്രതിരോധ കുത്തിവെപ്പ് ആദ്യ ഡോസ് സ്വീകരിച്ച 64 കാരി, രോഗബാധിതയായതിനെത്തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ച മുൻപാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. എന്നാൽ പ്രതിരോധ മരുന്ന് എടുത്തിരുന്നത് കൊണ്ട് കോവിഡ് ആകാൻ സാധ്യതയില്ല എന്ന നിലപാടിലായിരുന്നു വീട്ടുകാർ.
രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതിരോധ കുത്തിവയ്പ്പ് രണ്ടു മാത്രകളും കൃത്യമായി എടുത്തവർക്കുതന്നെ രണ്ടാം മാത്രക്കു ശേഷം ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ ശേഷമേ പ്രതിരോധശേഷി വർദ്ധിച്ചു വരികയുള്ളൂ എന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. എന്നിരുന്നാൽ പോലും പുതിയ വൈറസിലെ വകഭേദങ്ങൾ രോഗബാധ പടർത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും അവർ അറിയിക്കുന്നു.
പ്രതിരോധമരുന്നുകൾ സ്വീകരിച്ചവർ ജാഗ്രത കുറവ് കാണിക്കരുതെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.