ബെംഗളൂരു: തർക്കത്തെത്തുടർന്ന് സൊമാറ്റോയുടെ ഭക്ഷണവിതരണക്കാരൻ അക്രമിച്ചെന്ന് ആരോപണമുന്നയിച്ച മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനിക്കെതിരേ ഇലക്‌ട്രോണിക്‌സിറ്റി പോലീസ് സ്റ്റേഷനിൽ കേസ്.
അക്രമിച്ചതായി യുവതി നൽകിയത് വ്യാജ പരാതിയാണ് എന്നും ഭയപ്പെടുത്തിയതിനും കൈയേറ്റത്തിനും യുവതിക്കെതിരേ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ഡെലിവറി ബോയ് കാമരാജ് പോലീസ് സ്റ്റേഷനിൽ പരാതിയിലാണ് ഈ നടപടി.
ഹിതേഷ ചെരുപ്പുകൊണ്ട് അടിച്ചെന്നും താൻ മർദിച്ചെന്ന് വ്യാജ ആരോപണമുന്നയിച്ചെന്നും കാമരാജ് പരാതിയിൽ പറയുന്നു.
ഓർഡർചെയ്ത ഭക്ഷണം വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭക്ഷണവിതരണക്കാരൻ മൂക്കിന് മർദിച്ചെന്നും മുറിയിൽ അതിക്രമിച്ചുകയറിയെന്നുമായിരുന്നു ഹിതേഷ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മുൻപ് കാമരാജിനെതിരേ യുവതി വൈറ്റ്ഫീൽഡ് പോലീസിൽ പരാതി നൽകിയിരുന്നു.
അതേ സമയം, യുവതിയെ ഉപദ്രവിച്ചിട്ടില്ലെന്നും ഇവർ ചെരിപ്പുപയോഗിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കൈകൾകൊണ്ട് തടയുകയായിരുന്നുവെന്നും കാമരാജ് പറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.