ബെംഗളൂരു: ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ കഴിഞ്ഞ 6 ന് പുറത്തിറങ്ങിയ വിധിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2013 മെയ് 25 ന് അർദ്ധരാത്രിക്ക് നഗരത്തിലെ അഗര – സിൽക്ക് ബോർഡിനിടക്കുള്ള സർവീസ് റോഡിൽ ടാറ്റ സുമോ നിർത്തി ഡ്രൈവറായ ശ്രീനിവാസ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി, താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു. തിരിച്ചുപോയി നോക്കുമ്പോൾ വാഹനമില്ല. ഉടമസ്ഥനായ കാമാക്ഷിപ്പാളയ സ്വദേശിയായ നാഗേന്ദ്ര മഡിവാള പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ വണ്ടി കണ്ടെത്താൻ കഴിയില്ല എന്ന് പോലീസ് രേഖകൾ നൽകി. 5.5 ലക്ഷം രൂപ ഓറിയൻറൽ ഇൻഷൂറൻസ്…
Read MoreDay: 8 March 2021
പ്രസവാവധിക്ക് പുറമെ കുട്ടികളെ പരിപാലിക്കാനും അവധി; നഗര വികസനത്തിന് 7795 കോടി ; ന്യൂനപക്ഷ വികസനത്തിന് 1500 കോടി രൂപ;1551 ഏക്കർ സ്ഥലത്ത് സൗരോർജ്ജ പ്ലാൻ്റ്.
ബെംഗളൂരു : ധനകാര്യ ചുമതലയുള്ള മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ഏറെയും സ്ത്രീകൾക്ക് അനുകൂലമായ പദ്ധതികൾ. അന്താരാഷ്ട്ര വനിതാ ദിനത്തിൽ 37188 കോടി ആണ് വനിതകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് വകയിരുത്തിയത്. പ്രസവാവധിക്ക് പുറമെ വനിതാ സർക്കാർ ജീവനക്കാർക്ക് 6 മാസം കൂടി കുട്ടികളെ നോക്കാനുള്ള അവധി. ബജറ്റിലെ ചില പ്രധാന നിർദ്ദേശങ്ങൾ താഴെ. എല്ലാ ജില്ലകളിലും ഗോശാലകൾ. 2021-22 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 15134 കോടി 2019-20 നെ അപേക്ഷിച്ച് കോവിഡ് കാരണം സാമ്പത്തിക വളർച്ച 2.6% ആയി കുറഞ്ഞു.…
Read Moreകൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇ-പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്
ചെന്നൈ: വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം 567 പേര്‍ക്കാണ് തമിഴ്‌നാടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് യാത്രക്കാര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിക്കൊണ്ട് പുറപ്പെടുവിച്ചു. എല്ലാ…
Read Moreദേശീയ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ജേതാവായി ബെംഗളൂരു മലയാളി
ബെംഗളൂരു: ദേശീയ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ‘ഇൻഡിവിജ്വൽ ടൈം ട്രയൽ’ വിഭാഗത്തിൽ ജേതാവായി മലയാളി സൈക്ലിങ്താരം നവീൻ ജോൺ. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ നവീൻ ജോൺ ബെംഗളൂരുവിലാണ് താമസം. കർണാടക സൈക്ലിങ് ടീമിലെ അംഗമാണ്. നവി മുംബൈയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 40 കിലോമീറ്റർ ദൂരം 53 മിനിറ്റും 35.533 സെക്കൻഡും കൊണ്ടാണ് നവീൻ പൂർത്തിയാക്കിയത്. ശരാശരി 44.78 കിലോമീറ്ററായിരുന്നു വേഗം. അഞ്ചാം തവണയാണ് നവീൻ ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യയിലെ മികച്ച സൈക്ലിസ്റ്റുകളിൽ ഒരാളായ നവീൻ ജോൺ മൂന്നുതവണ ദേശീയ ഐ.ടി.ടി. ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.…
Read Moreഇന്ന് സംസ്ഥാന ബജറ്റ്.
ബെംഗളൂരു: സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവതരിപ്പിക്കും. ബി.എസ്. യെദ്യൂരപ്പയുടെ ആറാമത്തെ ബജറ്റാകും ഇന്നത്തേത്. 2013 ൽ അധികാരമേറ്റെടുത്തതിന് ശേഷമുള്ള മൂന്നാമത്തെ ബജറ്റ് ആണ് യെദിയൂരപ്പയുടേത്. ഇന്ന് ഉച്ചക്ക് 12:05 ന് ആണ് ബജറ്റ് അവതരണം ആരംഭിക്കുക. കാർഷിക മേഖലയ്ക്കും ജലസേചനത്തിനും പ്രധാന്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തിയതിനാൽ കൂടുതൽ പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടേക്കും. ഈമാസം നാലിന് ആരംഭിച്ച ബജറ്റ് സമ്മേളനം 31-നാണ് സമാപിക്കുന്നത്
Read Moreവിമാനമിറങ്ങിയാൽ ഇനി വാടക ആഡംബര ബൈക്കിൽ കറങ്ങാം.
ബെംഗളൂരു: വിമാനതാവളത്തിൽ നിന്ന് യാത്ര ചെയ്യാൻ ഇനി മുതൽ ആഡംബര ബൈക്കുകൾ വാടകക്ക് ലഭിക്കും. റോയൽ ബ്രദേഴ്സ് മോട്ടോർ സൈക്കിൾ റെൻ്റൽ ആണ് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാടക ബൈക്ക് സർവീസ് ആരംഭിച്ചത്. ഗ്ലാസ്, ഹെൽമെറ്റ്, ജാക്കറ്റ് എന്നിവ കമ്പനി നൽകും. ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. https://www.royalbrothers.com/bangalore
Read More