സുഗത കുമാരി ടീച്ചറുടെ കവിതകൾ ആലപിച്ചുകൊണ്ടുള്ള മത്സരത്തിൽ, ജൂനിയർ വിഭാഗത്തിൽ യെല്ലനഹള്ളി നന്മ നന്ദി വുഡ്‌സ് മലയാള പഠന കേന്ദ്രത്തിലെ മൈഥിലി നെന്മേലിൽ ഒന്നാം സ്ഥാനവും മോർ ഔഗേൻ ചാപ്പൽ ബെന്നാർഘട്ട റോഡ് പഠന കേന്ദ്രത്തിലെ കുര്യൻ ജോൺ രണ്ടാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ, ഒന്നാം സ്ഥാനം ചന്തപ്പുര ഹുസ്‌കർ ഗേറ്റ് സാന്ദീപനി പഠന കേന്ദ്രത്തിലെ, ആര്യ ലക്ഷ്മിക്കും , രണ്ടാം സ്ഥാനം ഇലക്ട്രോണിക് സിറ്റി നന്മ പഠന കേന്ദ്രത്തിലെ ദ്യുതി ശ്യാമിനുമാണ് .
വിജയികൾക്ക്, മലയാളം മിഷൻ കർണാടക ചാപ്റ്റർ തലത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ കഴിയും.
മലയാളം മിഷൻ കർണാടക സ്റ്റേറ്റ് ചാപ്റ്റർ കോ ഓർഡിനേറ്റർ ബിലു സി നാരായണൻ , പ്രസിഡന്റ് കെ. ദാമോദരൻ , സെക്രട്ടറി ടോമി ആലുങ്കൽ,മധ്യ മേഖല കോ ഓർഡിനേറ്റർ നൂർ മുഹമ്മദ്, സതീഷ് തോട്ടശേരി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ബാംഗ്ലൂർ സൗത്ത് മേഖലയിൽ നടന്ന പരിപാടിക്ക് മേഖല കോ ഓർഡിനേറ്റർ ജോമോൻ സ്റ്റീഫൻ, മലയാളം മിഷൻ അദ്ധ്യാപകരായ ഹിത വേണുഗോപാലൻ ,ടോമി മാത്യു, ബിന്ദു മാടമ്പിള്ളി എന്നിവർ നേതൃത്വം നൽകി.
MM ബാംഗ്ലൂർ സൗത്ത് ടീമിന് വേണ്ടി ജോമോൻ സ്റ്റീഫൻ അറിയിച്ചതാണ് ഇക്കാര്യം.