ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 708 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.643 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.83% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 643 ആകെ ഡിസ്ചാര്‍ജ് : 909701 ഇന്നത്തെ കേസുകള്‍ : 708 ആകെ ആക്റ്റീവ് കേസുകള്‍ : 8790 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12158 ആകെ പോസിറ്റീവ് കേസുകള്‍ : 930668 തീവ്ര പരിചരണ വിഭാഗത്തില്‍…
Read MoreDay: 15 January 2021
മിനി ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 9 സ്ത്രീകൾ ഉള്‍പ്പെടെ 11 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: മിനി ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 9 സ്ത്രീകൾ ഉള്‍പ്പെടെ 11 പേർക്ക് ദാരുണാന്ത്യം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം. മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒമ്പതു പേർ സ്ത്രീകളാണ്. അഞ്ച് പേർ അപകടസ്ഥലത്തും ആറു പേർ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ കഴിയുകയാണ്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് വെളിപ്പെടുത്തി. ദാവനഗരിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തിൽപ്പെട്ടത്. പൂർവ്വകാല കോളജ് സുഹൃത്തുക്കളായിരുന്ന…
Read Moreബെംഗളൂരുവിലേക്ക് ടെസ്‌ല വന്നതിനു കാരണമിതാണ്
ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ബെംഗളൂരുവില്‍ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. അര ഡസനിലധികം ഓട്ടോമോട്ടീവ് കമ്പനികളുള്ള ബെംഗളൂരു രാജ്യത്തെ സാങ്കേതിക, ഗവേഷണവികസന കേന്ദ്രങ്ങളുടെ ഏറ്റവും വലിയ ക്ലസ്റ്ററുകളിലൊന്നാണ്. മെഴ്‌സിഡസ് ബെന്‍സ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്, കോണ്ടിനെന്റല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബോഷ്, ഡെല്‍ഫി, വോള്‍വോ എന്നിവയ്ക്ക് ബെംഗളൂരുവില്‍ ഗവേഷണവികസന യൂണിറ്റുകള്‍ ഉണ്ട്. മഹീന്ദ്ര ഇലക്‌ട്രിക്, ആതര്‍ എനര്‍ജി, അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്നിവയുള്‍പ്പെടെ 45 ലധികം…
Read Moreസി.ഡി-ബ്ലാക്‌മെയിലിങ് ആരോപണങ്ങളിൽ കുടുങ്ങി മുഖ്യമന്ത്രി
ബെംഗളൂരു: മന്ത്രിസഭാ വികസനത്തിനുശേഷം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിയിൽനിന്നുതന്നെ രഹസ്യ സി.ഡി-ബ്ലാക്‌മെയിലിങ് ആരോപണങ്ങൾ ഉയരുന്നു. ബി.ജെ.പിയിൽ യെദ്യൂരപ്പയുമായി ഇടഞ്ഞു നിൽക്കുന്ന എം.എൽ.എയും മുൻ മന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നൽ ആണ് ഈ ആരോപണമുന്നയിച്ചത്. ചില രഹസ്യ സി.ഡികൾ മുൻനിർത്തി യെദ്യൂരപ്പയെ ബ്ലാക്ക്‌മെയിൽ ചെയ്ത് മൂന്ന് എം.എൽ.എമാർ മന്ത്രിമാരായെന്നായിരുന്നു ബുധനാഴ്ച അദ്ദേഹം ആരോപിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ വഴിയാണ് ഇതു നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. .@BJP4Karnataka leaders have now come to sense about family politics of @BSYBJP. There are defacto & dejure…
Read Moreഈ അധ്യായന വർഷം മേയ് വരെ തുടരും; അടുത്ത അധ്യായന വർഷം ജൂലായിൽ….
ബെംഗളൂരു : കോവിഡ് കാരണം വിദ്യാർത്ഥികളുടെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഈ അധ്യായന വർഷം മേയ് വരെ നീട്ടുന്നതായി വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ. ക്ലാസുകൾ ഓൺലൈൻ വഴിയായതിനാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കുട്ടികൾക്ക് കൂടുതൽസമയം വേണമെന്നതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ ജൂൺ ആദ്യവാരം നടത്താൻ നേരത്തെ തീരുമാനമെടുത്തിരുന്നു. കോവിഡ് ഭീതി കാരണം 2020 മാർച്ച് ആദ്യം അടച്ച സ്കൂളുകൾ 2021 ജനുവരി ഒന്നിനാണ് തുറന്ന് എസ്.എസ്.എൽ.സി. ക്ലാസുകൾ ആരംഭിച്ചത്.
Read Moreലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടെക്ക് ഹബ്ബ് ?നമ്മ ബെംഗളൂരു തന്നെ.
ബെംഗളൂരു : ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഐ.ടി.ഹബ്ബായി തെരഞ്ഞെടുക്കപ്പെട്ട് നമ്മ ബെംഗളൂരു. ലണ്ടനിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര സാമ്പത്തിക ഏജൻസിയുടെ പഠനങ്ങൾ ആണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ലണ്ടൻ, മ്യൂണിക്, ബെർലിൻ,പാരീസ് എന്നിവ തൊട്ടുപിന്നിലുണ്ട് ആറാം സ്ഥാനത്ത് ഇന്ത്യൻ നഗരമായ മുംബൈയുമുണ്ട്. കഴിഞ്ഞ 4 വർഷങ്ങളിലെ നിക്ഷേപം 5.4 മടങ്ങ് വർദ്ധിച്ച് 1.3 ബില്യൺ (2016) അമേരിക്കൻ ഡോളറിൽ നിന്ന് 7.2 ബില്യൺ ( 2020) ഡോളറായി ഉയർന്നു. അതേ സമയം ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്നോളജിക്കൽ പാർക്ക് നിർമ്മിച്ച തിരുവനന്തപുരം…
Read Moreറിപ്പബ്ലിക് ദിന പുഷ്പ പ്രദർശനം 22 മുതൽ ലാൽ ബാഗിൽ.
ബെംഗളൂരു : ഒരു വർഷത്തിന് ശേഷം വീണ്ടും ലാൽ ബാഗിൽ പുഷ്പ പ്രദർശനം. എല്ലാ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്രദിനത്തിലുമാണ് ലാൽബാഗിൽ പ്രശസ്തമായ പുഷ്പ പ്രദർശനം അരങ്ങേറുന്നത്. 2020ൽ കോവിഡിനെ തുടർന്ന് സ്വാതന്ത്രദിന പുഷ്പ പ്രദർശനം നടത്തിയിരുന്നില്ല. ഈ വർഷം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഉള്ള പുഷ്പ പ്രദർശനം നടക്കില്ല എന്നായിരുന്നു ആദ്യ വാർത്തകൾ. ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി നാരായണ ഗൗഡയുമായി മുഖ്യമന്ത്രി യെദിയൂരപ്പ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് 22 മുതൽ 28 വരെ പുഷ്പമേള നടത്താൻ തീരുമാനമായത്. ലളിതമായി നടത്തുന്ന ഈ വർഷത്തെ പുഷ്പമേളയുടെ…
Read More