ടെസ്റ്റ്‌ പോസിറ്റീവിറ്റി വീണ്ടും കുറഞ്ഞു;ഒരു ലക്ഷം പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചത് 1291 പേര്‍ക്ക് മാത്രം;1530 പേര്‍ക്ക് ഡിസ്ചാര്‍ജ്…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1291 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1530 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.22%  ഇന്നലെ ഇത് 1.37% ആയിരുന്നു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1530 ആകെ ഡിസ്ചാര്‍ജ് : 847612 ഇന്നത്തെ കേസുകള്‍ : 1291 ആകെ ആക്റ്റീവ് കേസുകള്‍ : 24503 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 11765 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന,നഗരത്തിലെ മൂന്നാമത്തെ റെയില്‍വേ ടെര്‍മിനല്‍ ജനുവരി മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

ബെംഗളൂരു : സിറ്റി കെ.എസ്.ആര്‍,യെശ്വന്ത് പുര തുടങ്ങിയ റെയില്‍വേ ടെര്‍മിനലുകള്‍ക്ക് ശേഷം നഗരത്തിലെ മൂന്നാമത്തെ റെയില്‍വേ ടെര്‍മിനാലായി വരുന്ന ബയപ്പനഹള്ളി ടെര്‍മിനല്‍ ജനുവരിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സാധ്യത. ദക്ഷിണ പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ എ.കെ.സിംഗ് നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി.കൊറോണ ലോക്ക് ഡൌണിനെ തുടര്‍ന്ന് തൊഴിലാളി ക്ഷാമം നേരിട്ടതാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് വേഗത കുറയാന്‍ കാരണമായത്. 192 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടെര്‍മിനലില്‍ 7 പ്ലാറ്റ് ഫോമുകള്‍ ഉണ്ട്,ജനുവരിയില്‍ 3 പ്ലാറ്റ് ഫോമുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുകയുള്ളു. എറണാകുളം-ബാനസവാടി സൂപ്പര്‍ ഫാസ്റ്റ്,തിരുവനന്തപുരം-ബാനസവാടി ഹംസഫര്‍ തുടങ്ങിയ…

Read More

ജി 20 ഗ്ലോബൽ സ്മാർട്ട് സിറ്റി അലയൻസ് ഗ്രൂപ്പിൽ ഇടം നേടി നമ്മ ബെംഗളൂരുവും…

ബെംഗളൂരു : വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ 36 പയനിയർ നഗരങ്ങൾ ഒരുമിച്ചു കൊണ്ടു വരുന്ന G-20 ‘ഗ്ലോബൽ സ്മാർട്ട് സിറ്റി അലയൻസ്’ ഗ്രൂപ്പിൽ ബംഗളൂരുവും മറ്റ് മൂന്ന് ഇന്ത്യൻ നഗരങ്ങളും ഇടം നേടി. ബംഗളൂരുവിനു പുറമേ ഹൈദരാബാദ് , ഫരീദാബാദ്, ഇൻഡോർ നഗരങ്ങളും 22 രാജ്യങ്ങളിൽ നിന്നുള്ള 36 നഗരങ്ങളുടെ ഈ കൂട്ടായ്മയിൽ ചേരും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള വിവരസാങ്കേതിക വിദ്യാ വെല്ലുവിളികൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനായി സുരക്ഷിതമായ മാർഗനിർദേശങ്ങൾ വിശകലനം ചെയ്യുന്നതിനും സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ കൂട്ടായ്മ. ഈആഗോള സഖ്യത്തിൽ ചേരാനുള്ള നടപടി രേഖകളിൽ…

Read More

നഗരത്തിൽ ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു

ബെംഗളൂരു: നഗരത്തിൽ ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.09 രൂപയായി. 76.77 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്. നഗരത്തിലെ കഴിഞ്ഞ 10 ദിവസത്തെ പെട്രോള്‍ വില: പത്തുദിവസത്തിനിടെ, ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപയിലധികമാണ് ഉയര്‍ന്നത്. ഡീസലിന് രണ്ടുരൂപയുടെ അടുത്തും വര്‍ധിച്ചിട്ടുണ്ട്. നഗരത്തിലെ കഴിഞ്ഞ 10 ദിവസത്തെ ഡീസൽ വില: രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 45 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 48…

Read More

സിറ്റി പോലീസിൻ്റെ ജനസമ്പർക്ക പരിപാടി “സൂപ്പർ ഹിറ്റ്”

ബെംഗളൂരു : സിറ്റി പോലീസിന്റെ പുതിയ പ്രവർത്തന ശൈലിയുടെ ഭാഗമായി തുടങ്ങിയ പ്രതിമാസ ജനസമ്പർക്ക ദിവസം പരിപാടിയുടെ ആദ്യ ജനസമ്പർക്ക ദിവസമായ ശനിയാഴ്ച, ജനങ്ങളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് വിവിധ സ്റ്റേഷനുകളിലെ പോലീസ് അധികാരികൾ വ്യക്തമാക്കുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പോലീസ് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമാർഗ്ഗങ്ങൾ തേടാനും അവസരമൊരുക്കിയ ഈ പരിപാടിയിൽ വളരെ വലിയ പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായതെന്ന് അവർ പറയുന്നു. ശനിയാഴ്ച 11 മണിക്ക് ആരംഭിച്ച ജനസമ്പർക്ക പരിപാടി ഒരു മണിവരെ നീണ്ടുനിന്നു. മയക്കുമരുന്ന്, ഗതാഗതപ്രശ്നങ്ങൾ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, അടിയന്തര ശ്രദ്ധ വേണ്ടുന്ന…

Read More

കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കില്ലെന്ന് സിറം

മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴില്‍ വരുന്ന കോവിഡ് വാക്‌സിന്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉടന്‍ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് സൂചന. 18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയുള്ളവരിലും 65 വയസിന് മുകളില്‍ ഉള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണം. കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാലയാണ്…

Read More

സർക്കാർ മേഖലയിലെ കരാർ ജോലികൾ ഇനി കന്നഡികർക്ക് മാത്രം;ഉത്തരവ് പുറത്ത്.

ബെംഗളൂരു : സർക്കാർ വകുപ്പുകളിലെ കരാർ ജോലികൾക്ക് കന്നഡികരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്ന് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട കർശ്ശന നിർദ്ദേശം സർക്കാർ വകുപ്പ് മേധാവികൾക്ക് നൽകിക്കഴിഞ്ഞു. സർക്കാർ രേഖകളും ആശയ വിനിമയവും കന്നഡ ഭാഷയിൽ തന്നെ ആയിരിക്കണമെന്നും നിർബന്ധമുണ്ട്. റോഡുകളുടെ പേരുകളും പാർക്കുകളുടെ പേരുകളിലും കന്നഡ ക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശമുണ്ട്.

Read More

ബെസ്‌കോം വഴി മാലിന്യ നിർമാർജനത്തിനുള്ള ഫീസ് ഈടാക്കാൻ ഒരുങ്ങുന്നു!

ബെംഗളൂരു: ബെസ്‌കോം വഴി മാലിന്യ നിർമാർജനത്തിനുള്ള ഫീസ് ഈടാക്കാൻ ഒരുങ്ങുന്നു. അടുത്തവർഷംമുതലാണ് വീടുകളിൽനിന്ന് മാലിന്യംശേഖരിക്കുന്നതിന് ഫീസ് ഈടാക്കിത്തുടങ്ങുന്നത്. ഓരോമാസവും യൂസർ ഫീസ് ശേഖരിക്കുന്നതിനായി ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്‌കോം) സഹായം തേടാനാണ് ബി.ബി.എം.പി. ലക്ഷ്യമിടുന്നത്. എല്ലാമാസവും വൈദ്യുതിബിൽ നൽകുന്നതിനായി വീടുകളിൽ പോകുന്ന ബെസ്‌കോം ജീവനക്കാർ മാലിന്യനിർമാർജനത്തിനുള്ള ബിൽകൂടി നൽകും. ബിൽ അടയ്ക്കാൻ തയ്യാറാകാത്തവരെ ബെസ്‌കോം ജീവനക്കാർ ഈകാര്യം ബി.ബി.എം.പി.യെ അറിയിക്കും. ഇവരിൽനിന്ന് ബി.ബി.എം.പി. നേരിട്ട് യൂസർഫീസ് ശേഖരിക്കും. ജനങ്ങളിൽനിന്നുള്ള പിഴയായിട്ടല്ല ഈടാക്കുന്നതെന്നും സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമപ്രകാരം യൂസർ ഫീസായിട്ടാണ് ഈടാക്കുന്നതെന്നും സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്…

Read More
Click Here to Follow Us