ബിനീഷ് കോടിയേരി പാരപ്പന അഗ്രഹാര ജയിലിലേക്ക്…

ബെംഗളൂരു: മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന
ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

മയക്കുമരുന്നു കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലിൽ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്.

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.

സമാനമായ കേസുകളിൽ ജാമ്യം നൽകിയ വിധികൾ അഭിഭാഷകൻ കോടതിയെ ഓർമിപ്പിച്ചു.

കോടതി നടപടികൾക്ക്  ഇൻ ക്യാമറ പ്രൊസീഡിംഗ്സ്  വേണമെന്നും പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച പെറ്റീഷൻ കോടതി തള്ളി.

ഇത് സാധ്യമല്ലെന്നും  കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി.

അതേ സമയം ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും.

ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും  ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പി.ഡി.പി നേതാവായിരുന്ന അബ്ദുൾ നാസർ മദനി പാരപ്പന അഗ്രഹാര ജയിലിൽ ആണ് കഴിഞ്ഞിരുന്നത്.

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിൽ ജയലളിതയുടെ തോഴി ശശികല ഈ ജയിലിൽ ആണ് കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us