ഹെബ്ബാൽ തടാകം 15 വർഷത്തേക്ക് കൂടി പാട്ടത്തിന് നൽകണം; വനംവകുപ്പ്.

ഹെബ്ബാൽ തടാകം 15 വർഷത്തേക്ക് കൂടി പരിപാലിക്കുന്നതിനായി ഈസ്റ്റ് ഇന്ത്യ ഹോട്ടൽസ് ലിമിറ്റഡുമായുള്ള പാട്ടക്കരാർ പുതുക്കാൻ വനംവകുപ്പ് ശുപാർശ ചെയ്തു. എന്നാൽ ഈ ശിപാർശ തെറ്റായ മാതൃക സൃഷ്ടിക്കുമെന്ന് തടാക പ്രവർത്തകർ പറയുന്നത്.

വിരോധാഭാസമെന്നു പറയട്ടെ, നാഗവര തടാകത്തിന്റെ പരിപാലനത്തിനായി ലുംബിനി ഗാർഡൻസ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ സമാനമായ പാട്ടം പുതുക്കുന്നതിനെതിരെ വനംവകുപ്പ് അടുത്തിടെ സിവിൽ കോടതികളിലും ഹൈക്കോടതികളിലും സമരം നടത്തിയിരുന്നു. തുടർന്ന് ആ പാട്ടക്കരാർ പുതുക്കാനുള്ള അഭ്യർത്ഥന 2019 ഡിസംബറിൽ നിരസിക്കപ്പെട്ടു.

നാഗവര തടാകം കഴിഞ്ഞാൽ 15 വർഷത്തേക്ക് സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകിയ നഗരത്തിലെ ഏക ജലസ്രോതസ്സാണ് ഹെബ്ബാൾ തടാകം. അതിന്റെ പാട്ടക്കരാർ ആവട്ടെ 2021 മെയ് മാസത്തിൽ കാലഹരണപ്പെട്ടു കഴിഞ്ഞു. പിന്നീട് രണ്ട് മാസത്തിന് ശേഷം, ഒബ്‌റോയ് ഗ്രൂപ്പിന്റെ ഭാഗമായ EIH ലിമിറ്റഡ്, പാട്ട ലൈസൻസ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനെ സമീപിക്കുകയായിരുന്നു,

ഒക്ടോബറിൽ സർക്കാരിന് അയച്ച കത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സഞ്ജയ് മോഹൻ കമ്പനി ഹെബ്ബാൽ തടാകം 15 വർഷത്തേക്ക് തൃപ്തികരമായി പരിപാലിച്ചു എന്നും ഇനിയും മറ്റൊരു 15 വർഷത്തേക്ക് കൂടി പാട്ടക്കരാർ പുതുക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു.

വാടക കരാറിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും സ്ഥാപനം പാലിച്ചിട്ടുണ്ട്. തടാകത്തിന്റെ ജലഗുണവും പാർക്കിന്റെ അറ്റകുറ്റപ്പണികളും മാർക്കിന് മുകളിലാണ്. തടാകത്തിലും പാർക്ക് പരിസരത്തും വാണിജ്യ പ്രവർത്തനങ്ങൾ സ്ഥാപനം അനുവദിച്ചിട്ടില്ല. പാട്ടക്കാലാവധിയിൽ സർക്കാർ സ്വത്തുക്കൾക്ക് ഒരു ദോഷവും വരുത്തിയിട്ടില്ല, പ്രകൃതിയെയോ പരിസ്ഥിതിയെയോ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല, എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ”പിസിസിഎഫ് വനം, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജവൈദ് അക്തറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

എന്നാൽ പബ്ലിക് കോമൺസ് പൊതു ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നും ഈ വിഭവങ്ങളുടെ ട്രസ്റ്റി എന്ന നിലയിൽ ഭരണകൂടം അവയെ ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലേക്ക് തിരിച്ചുവിടാതെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും സൽദാൻഹ സർക്കാരിനെ ഓർമ്മിപ്പിച്ചു. “ഈ പാട്ടക്കരാർ പുതുക്കുന്നത് ഹൈക്കോടതിയുടെ മുൻകാല ഉത്തരവുകളും ജസ്റ്റിസ് എൻ കെ പാട്ടീൽ കമ്മിറ്റിയുടെ ശുപാർശകളും ലംഘിക്കുന്നതാണ് എന്നും,” അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us