കൊല്ലം: വിവാഹവാര്‍ഷികത്തിനായി ഭര്‍തൃഗൃഹത്തിലേക്ക് പോവുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശിനി അഞ്ജു വി ദേവ് ആണ് മരിച്ചത്. ആലപ്പുഴ തോട്ടപ്പള്ളിയിൽ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ പിതാവ് വാസുദേവൻ, മാതാവ് രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വിവാഹ വാർഷികത്തിനായി പെരുമ്പാവൂരിലെ ഭർതൃഗൃഹത്തിലേക്ക് പോകുംവഴിയായിരുന്നു അപകടം. ശനിയാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം. കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ…
Read MoreDay: 31 October 2020
കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഏഴര ലക്ഷം കടന്നു;ചികിൽസയിൽ ഉള്ളവരുടെ എണ്ണം 55 ആയിരമായി കുറഞ്ഞു;പ്രതീക്ഷ…
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 3301 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7468 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7468(8521) ആകെ ഡിസ്ചാര്‍ജ് :757208(749740) ഇന്നത്തെ കേസുകള്‍ : 3014(3589) ആകെ ആക്റ്റീവ് കേസുകള്‍ : 55017(59499) ഇന്ന് കോവിഡ് മരണം : 28(49) ആകെ കോവിഡ് മരണം : 11168(11140) ആകെ പോസിറ്റീവ് കേസുകള്‍ :823412(820398) തീവ്ര പരിചരണ വിഭാഗത്തില്‍ :956 (935) ഇന്നത്തെ പരിശോധനകൾ…
Read Moreബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; ഇ.ഡി.
ബെംഗലൂരു: നഗരത്തിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതെ കുറിച്ച് വിവരങ്ങൾ നൽകാൻ ബിനീഷ് കോടിയേരി തയ്യാറാകുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നീളാൻ കാരണം ബിനീഷിന്റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മയക്കുമരുന്ന് ഇടപാടിൽ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാൽ എൻസിബിയെ വിവരം അറിയിക്കുമെന്നും ഇഡി അറിയിച്ചു. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ…
Read Moreഹെൽമറ്റില്ലാതെ മടിവാളയിൽ പിടിക്കപ്പെട്ട സ്കൂട്ടറുകാരന് 42,500 രൂപ പിഴ!
ബെംഗളൂരു: നഗരത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം ലംഘനങ്ങൾ തുടർച്ചയായി നടത്തിയ ഒരാൾക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വെള്ളിയാഴ്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മടിവാള പൊലീസ് അരുൺ കുമാർ എന്ന ആളെ അദ്ദേഹത്തിന്റെ സെക്കൻഡ് ഹാൻഡ് സ്കൂട്ടറിനെ തടഞ്ഞതോടെ പഴയ നിയമ ലംഘനങ്ങളുടെ കണക്കും പുറത്തു വന്നു. അരുണിന് മുന്നിലേക്ക് പൊലീസ് വെച്ച് നീട്ടിയത് രണ്ട് മീറ്ററോളം നീളമുള്ള ചെലാനാണ്. അതായത് രണ്ട് വർഷത്തെ കുടിശിക. ഹെൽമെറ്റ് ധരിക്കാതെയും നമ്പർ പ്ലേറ്റ് ഉറപ്പിക്കാതെയും സ്കൂട്ടറുമായി പായുന്നത് കണ്ടാണ്…
Read Moreനഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വ്യാപക പരാതികൾ; കുഴികൾ ഉടൻ അടയ്ക്കുമെന്ന് ബി.ബി.എം.പി.
ബെംഗളൂരു: നഗരത്തിന്റെ പലഭാഗങ്ങളിലും റോഡുകൾ തകർന്നതിനാൽ ഗതാഗതം ദുഷ്കരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡുകൾ കൂടുതൽ തകർന്നു. പലയിടങ്ങളിലും വാഹനങ്ങൾക്ക് മര്യാദയ്ക്കു കടന്നുപോകാൻ പറ്റാത്ത അവസ്ഥയായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. പലയിടങ്ങളിലും വാഹനങ്ങൾക്ക് മര്യാദയ്ക്കു കടന്നുപോകാൻ പറ്റാത്ത അവസ്ഥയായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ബി.ബി.എം.പി.യുടെ എട്ടു സോണുകളിലെയും റോഡുകൾ തകർന്നിട്ടുണ്ട്. ബി.ബി.എം.പി.യുടെ അനുമതിയില്ലാതെ ജലഅതോറിറ്റിയും സീവേജ് ബോർഡും ബെസ്കോമും മറ്റു സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കളും റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. The BWSSB dug up SK Garden Main Road to lay water and…
Read Moreതനിച്ച് കാറിൽ യാത്ര ചെയ്യുന്നവർ എന്തിന് മുഖാവരണം ധരിക്കണം? പ്രതിഷേധം; തീരുമാനം പുന:പരിശോധിക്കാൻ സാദ്ധ്യത.
ബെംഗളൂരു : കാറിൽ തനിച്ച് യാത്ര ചെയ്യുന്നവർ മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്ന ബി.ബി.എം.പി.യുടെ ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു. ചില്ലുകൾ ഉയർത്തി യാത്ര ചെയ്യുന്നവർ എന്തിന് മാസ്ക്ക് ധരിക്കണം എന്നാണ് ഇവരുടെ ചോദ്യം. അതേ സമയം ട്രാഫിക് സിഗ്നലുകളിലും മറ്റും ഇത്തരക്കാർ ഗ്ലാസ് താഴ്ത്തുന്നതും മറ്റും സമീപത്തെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഭീഷണിയാകും എന്നതാണ് ബി.ബി.എം.പി.യുടെ അഭിപ്രായം. കൂടുതൽ ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വന്നതോടെ തീരുമാനം പുന:പരിശോധിക്കാൻ ആരോഗ്യ വകുപ്പിനോട് കോർപറേഷൻ ആവശ്യപ്പെട്ടു. അതേ സമയം ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പിന്നിൽ യാത്രക്കാരൻ ഇല്ലെങ്കിൽ…
Read Moreഅടുത്ത 4 ദിവസം കൂടി നഗരത്തിൽ മഴ തുടരും.
ബെംഗളൂരു : അടുത്ത മാസം 3 വരെ നഗരത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ. മഴ തുടരുമെന്ന വാർത്ത തടാകങ്ങളുടേയും ജല ശ്രോതസ്സുകകളുടെയും സമീപ പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ ഭീതി സൃഷ്ടിക്കുന്നതാണ്. ആഴ്ചക്ക് മുൻപ് ചെയ്ത മഴയിൽ 300 ൽ അധികം വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. 500 ൽ അധികം വാഹനങ്ങൾ നശിച്ചതായാണ് ബി.ബി.എ.പി.യുടെ കണക്കുകൾ. സമീപ ജില്ലകളായ തുമക്കുരു, ചിക്കബലാപുര, കോലാര എന്നിവിടങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
Read Moreഭരണ നിർവ്വഹണത്തിൽ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനം എന്ന സ്ഥാനം തുടർച്ചയായി നാലാം വർഷവും നില നിർത്തി കേരളം;ആദ്യ നാലു സ്ഥാനത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ;ഉത്തർപ്രദേശ് ഏറ്റവും അവസാനം.
ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡെക്സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. ഉത്തർപ്രദേശാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ നേട്ടം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നാലെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയത്. ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ചാണ്…
Read Moreനഗരത്തിലെ ലഹരിമരുന്ന് കേസ് എൻ.ഐ.എക്ക് കൈമാറാൻ സാദ്ധ്യത.
ബെംഗളൂരു: നഗരത്തിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ലഹരി കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ തീരുമാനം നിർണായകമാണ്. ലഹരിമരുന്ന് കേസുകൾ ബംഗളൂരു നഗരത്തിൽ വളരെയധികം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ യെദ്യൂരപ്പ സർക്കാർ ആവശ്യപ്പെട്ടത്. കർണാടകത്തിലെ ഇന്റലിജൻസ് സംവിധാനങ്ങളെയെല്ലാം ഉപയോഗിച്ച് തയ്യറാക്കിയ ഈ റിപ്പോർട്ടാണ് ഉടൻ സർക്കാരിന് മുമ്പിൽ എത്തുക. നഗരത്തിൽ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ…
Read More