ബെംഗളൂരു: ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റിന്റെ ബുക്കിങ് പുനരാരംഭിച്ചു.
ജനുവരിയിൽ ബുക്കിങ് ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് ടൂർ പാക്കേജുകൾ റദ്ദാക്കിയിരുന്നു.
പ്രധാനമായും 3 പാക്കേജുകള്‍ ആണ് ഉള്ളത്.
- പ്രൈഡ് ഡ് ഓഫ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹാലേബീഡു, ചിക്കമംഗളൂരു, പട്ടഡക്കൽ, ഹംപി, ഗോവ എന്നിവിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം.
- ജൂവൽസ് ഓഫ് സൗത്ത് പാക്കേജിൽ മൈസൂരു, ഹംപി,മഹാബലിപുരം തഞ്ചാവൂർ, ചെട്ടിനാട്, കുമരകം, കൊച്ചി എന്നി വിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം.
- ഇൻ ഹൗസ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹംപി എന്നിവിടങ്ങളിൽ 4 ദിവസവും യാത്ര ചെയ്യാം.
ടിക്കറ്റ് ഉറപ്പാക്കേണ്ട വെബ് സൈറ്റ് goldenchariot.org
കർണാടക ടൂറിസം വികസന കോർപറേഷന് വേണ്ടിയാണ് ഈ ആഡംബര തീവണ്ടി ഒരുക്കിയത്,എന്നാല്‍ കര്‍ണാടക ടൂറിസം വികസന കോർപറേഷന് ഇതൊരു വന്‍ ബാധ്യത ആയി മാറുകയും സാമ്പത്തിക നഷ്ടം മൂലം “കൈപൊള്ളി”യതോടെ ഈ ട്രെയിന്‍ കഴിഞ്ഞ
വർഷം ഐആർസിടിസി ക്ക് കൈമാറുകയായിരുന്നു.