കമ്പള മത്സരത്തിന് ആദ്യമായി വേദിയാകാൻ ഒരുങ്ങി നഗരം; വിശദാംശങ്ങൾ

ബെംഗളൂരു: തീരദേശ കർണാടകയുടെ പരമ്പരാഗത കളിയായ കമ്പള ഈ വർഷം ബെംഗളൂരുവിൽ നടക്കാൻ സാധ്യത. ആദ്യമായാണ് പോത്തോട്ട മത്സരത്തിന് ബെംഗളൂരു നഗരം വേദിയാകുന്നത്

തുളു സമൂഹം നഗരത്തിലെ പാലസ് ഗ്രൗണ്ടിൽ പോത്ത് ഓട്ട മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ഈ ജനപ്രിയ കായിക വിനോദം സാധാരണയായി എല്ലാ വർഷവും കർണാടക തീരദേശ ഗ്രാമങ്ങളിൽ ശൈത്യകാലത്താണ് നടത്തുന്നത്.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ എംഎൽഎ അശോക് റായി പാലസ് ഗ്രൗണ്ടിലെ ഒരുക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്., എല്ലാ അനുമതികളും ലഭിച്ചാൽ, മത്സരം നവംബർ മാസത്തിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. .

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

നഗരത്തിലെ തുളു സംസാരിക്കുന്ന സമൂഹമായ ബംഗളൂരു തുളു കൂട്ടം ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കും, നടത്തുകയാണെങ്കിൽ, പരിപാടിയിലേക്ക് ധാരാളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ.

ഈ വർഷം, തുളു കൂട്ട സുവർണ ജൂബിലി പരിപാടി ആഘോഷിത്തിന്റെ ഭാഗമായാണ് തലസ്ഥാന നഗരിയിൽ കമ്പള മത്സരം സംഘടിപ്പിക്കുന്നത്. ഈ അവസരത്തിൽ നിരവധി പരമ്പരാഗത പരിപാടികളും സംഘടിപ്പിക്കും.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

റിഷബ് ഷെട്ടിയുടെയും സപ്തമി ഗൗഡയുടെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘കാന്താര’യുടെ പാൻ ഇന്ത്യ വിജയത്തിന് ശേഷം കംബാല കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
[masterslider id="10"]

Related posts