ന്യൂയോർക്ക്: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചൈനയോട് മൃദു സമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയ്ക്ക് അത് നല്ലതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍. ബൈഡനെതിരായ ആരോപണങ്ങളെക്കുറിച്ച് പറയുന്ന തന്റെ പുസ്തകത്തിന്‍റെ ‘വിജയാഘോഷ’ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ഒരു മികച്ച ബിസിനസുകാരനാണെന്നും, ചൈന അയാള്‍ക്ക് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ട്രംപ് ജൂനിയര്‍ പുതുതായി ആരോപിച്ചിട്ടുണ്ട്. ആ പണം യഥാര്‍ത്ഥത്തില്‍ ബൈഡനെ വിലക്കുവാങ്ങുന്നതിനാണെന്നും, അതുകൊണ്ട് ബൈഡന്‍ ചൈനയോട് മൃദു സമീപനം സ്വീകരിക്കുമെന്നുമാണ് ട്രംപ് ജൂനിയര്‍ അഭിപ്രായപ്പെടുന്നത്.
തന്റെ പിതാവും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ അവിശ്വസനീയമായ ബന്ധമാണ് ഉള്ളതെന്ന് ട്രംപ് ജൂനിയര്‍. ലോകമെമ്ബാടുമുള്ള സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഭീഷണിയെ നേരിടാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.
ട്രംപ് വീണ്ടും വിജയിച്ചേക്കാം:
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കാമെന്ന് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി മാനേജർ ജെൻ ഒ മല്ലിഡില്ലൻ അനുയായികൾക്കു മുന്നറിയിപ്പ് നൽകി. ഇതുവരെയുള്ള തിരഞ്ഞെടുപ്പ് സർവേകളിൽ ബൈഡനാണ് മുൻതൂക്കമെങ്കിലും ട്രംപിന്റെ വിജയം എന്ന യാഥാർഥ്യം നിഷേധിക്കാനാവില്ല. ശനിയാഴ്ച പ്രവർത്തർക്കയച്ച മെമ്മോയിൽ ജെൻ പറയുന്നു.
ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച സർവേയിൽ ബൈഡൻ 54 ശതമാനവും, ട്രംപിന് 43 ശതമാനവുമാണ് വിജയ സാധ്യത പ്രവചിച്ചിരിക്കുന്നത്. പ്രധാന സംസ്ഥാനങ്ങളിൽ സ്ഥിതി മാറിമറിയുകയാണെന്നും ഇരുവരും ഇഞ്ചോടിഞ്ച് പൊരുതുകയാണെന്നും മെമ്മോയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ഫ്ലോറിഡാ, നോർത്ത് കാരലൈന സംസ്ഥാനങ്ങളിൽ വളരെ ചെറിയ ശതമാനമാണ് ബൈഡന് ലീഡുള്ളത്.
വോട്ടർമാരെ പരമാവധി പോളിങ് ബൂത്തിൽ എത്തിക്കുന്നതിന് പ്രവർത്തകർ ആത്മാർത്ഥമായി ശ്രമിക്കണമെന്നും, ബൈഡന് വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും മാനേജർ അഭ്യർഥിച്ചു. 2016 ൽ ജനകീയ വോട്ടുകൾ കൂടുതൽ ലഭിച്ച ഹിലറിര പരാജയപ്പെട്ടതു വിസ്മരിക്കരുതെന്നും കൂടുതൽ സംസ്ഥാനങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി ജയിക്കേണ്ടതുണ്ടെന്നും ജെൻ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.