ബെംഗളൂരു: ഇന്നലെ രാത്രിപെയ്ത കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. മഴവെള്ളത്തോടൊപ്പം മലിനജലവും വീടുകളിലേക്കും കടകളിലേക്കും കയറിയത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി.
Karnataka: Rainwater entered houses and shops in several areas of Bengaluru following heavy rainfall in the city yesterday. pic.twitter.com/NshzjUkgY7
— ANI (@ANI) September 9, 2020
റോഡുകളിലും വെള്ളം പൊങ്ങിയത് വാഹനഗതാഗതത്തെ ബാധിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.
സഹകർ നഗർ, ഹൊറമാവ്, എച്ച്.ബി.ആർ. ലേഔട്ട്, സഞ്ജയ്നഗർ, രാജാജിനഗർ എന്നീ ഭാഗങ്ങളിലാണ് കൂടുതലായി വെള്ളം പൊങ്ങിയത്. നഗരത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
#WATCH Karnataka: Waterlogging in Rajajinagar area of Bengaluru following heavy rainfall in the area.
India Meteorological Department (IMD) predicts that the city will experience 'generally cloudy sky with one or two spells of rain or thundershowers' tomorrow. pic.twitter.com/dKveMyRZir
— ANI (@ANI) September 9, 2020
ഹെസറഘട്ട മെയിൻ റോഡ്, ദാസറഹള്ളി, പീനിയ വ്യവസായ മേഖല, എന്നിവിടങ്ങളിലും വെള്ളം പൊങ്ങി. കനത്ത മഴയിൽ വെള്ളം പൊങ്ങുന്നത് പതിവായിട്ടും പരിഹരിക്കാനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അഴുക്കുചാലുകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാത്തതിനെത്തുടർന്നാണ് മഴവെള്ളം ഒഴുകിപ്പോകാതെ വീടുകളിലേക്കും റോഡുകളിലേക്കും കയറിയത്.
അഴുക്കുചാലുകൾ ശുചീകരിക്കണമെന്ന് ബി.ബി.എം.പി. അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. രാത്രിതന്നെ പ്രദേശവാസികൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികയെയും (ബി.ബി.എം.പി.) ബെസ്കോമിനെയും വിവരം അറിയിച്ചു.
ബെംഗളൂരു നോർത്തിലെ കഡുഗൊണ്ടനഹള്ളി പരിധിയിൽപ്പെട്ട കുശാൽനഗറിലാണ് കൂടുതൽ മഴ (136 മില്ലീ മീറ്റർ) ലഭിച്ചതെന്ന് സംസ്ഥാന പ്രകൃതിദുരന്ത നിവാരണ സെൽ അറിയിച്ചു.
പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. സഞ്ജയ് നഗർ ഡോളേഴ്സ് കോളനിക്കു സമീപത്തെ ഗെദ്ദലഹള്ളി, നാഗഷെട്ടിഹള്ളി തടാകങ്ങൾ കരകവിഞ്ഞ് സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മാന്യത ടെക്പാർക്കിലും വെള്ളം കയറി.
കനത്ത മഴയിൽ അഴുക്കുചാലുകളും കനാലുകളും കരകവിഞ്ഞ് മലിനജലം വീടുകളിലേക്കു കയറുന്നത് ബെംഗളൂരുവിൽ ആദ്യസംഭവമല്ല. കഴിഞ്ഞ നവംബറിൽ ഹുളിമാവ് തടാകം കരകവിഞ്ഞ് സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിരുന്നു.
2017-ലുണ്ടായ ശക്തമായ മഴയെത്തുടർന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം പൊങ്ങുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
വീടുകളിലും റോഡുകളിലും വെള്ളം കയറിയതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അധികൃതർക്കെതിരേ പ്രതിഷേധം നടത്തിവരുകയാണ് ബെംഗളൂരുവിലെ നെറ്റിസൺസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.