മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു.

ബെംഗളൂരു : നെലഗദരനഹള്ളി ഗംഗാ സ്കൂളിന്‌ സമീപം താമസിക്കുന്ന കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ഷെറിൻ ഫിലിപ്പ (36)കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ചു . സെന്റ് തോമസ് ടൗണിലെ പള്ളിയോട് ചേർന്നുള്ള കംപ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഷീറ്റ് പാകുന്നതിനിടയിലാണ് അപകടം സംഭവിച്ചത് . മൃതദേഹം ശിവാജി നഗറിലെ ബോറിംഗ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. ഭാര്യ നിവ്യ,മക്കൾ ഒലിവിയ,ഏയ്ഞ്ചൽ .പോസ്റ്റ്മോർട്ടംനാളെ നടക്കും.

Read More

മോഷണം പോയ വാഹനം 60 ദിവസത്തിനകം കണ്ടെത്തിയിരിക്കണം !

ബെംഗളൂരു : മോഷണം പോയ വാഹനങ്ങൾ 60 ദിവസത്തിനകം കണ്ടെത്തി നൽകണമെന്ന് സിറ്റി പോലീസ് കമ്മീഷണറിൻ്റെ കർശ്ശന നിർദ്ദേശം. കമാൽ പന്ത് ഐ.പി.എസ് ആണ് നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയത്. 60 ദിവസത്തിനകം വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇൻഷൂറൻസ് ലഭിക്കുന്നതിനുള്ള രേഖകൾ നൽകണം. 75 ദിവസത്തിനകം ഇത് ലഭിച്ചില്ലെങ്കിൽ ഡി.സി.പി, അഡീഷണൽ കമ്മീഷണർ, കമ്മീഷണർ ഓഫീസുകളെ സമീപിക്കാം. All divisional officers in @BlrCityPolice Police limits have been instructed to detect stolen vehicles at the earliest.…

Read More

കര്‍ണാടകയില്‍ കോവിഡ് മരണം 6000 കടന്നു;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം…

ബെംഗളൂരു :കര്‍ണാടകയില്‍ കോവിഡ് മരണം 6000 കടന്നു, ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 104 പേര്‍ മരിച്ചു 8865 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :104 ആകെ കോവിഡ് മരണം : 6054 ഇന്നത്തെ കേസുകള്‍ : 8865 ആകെ പോസിറ്റീവ് കേസുകള്‍ : 370206 ആകെ ആക്റ്റീവ് കേസുകള്‍ : 96098 ഇന്ന് ഡിസ്ചാര്‍ജ് : 7122 ആകെ ഡിസ്ചാര്‍ജ് : 268035 തീവ്ര പരിചരണ…

Read More

ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ നീട്ടി കര്‍ണാടക ആര്‍.ടി.സി.യും;സര്‍വീസുകള്‍ ഇവയാണ്.

ബെംഗളൂരു: നാട്ടിൽനിന്ന്‌ ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കര്‍ണാടക  ആർ.ടി.സി. ഓണം സ്പെഷ്യൽ സ്പെഷ്യല്‍ സർവീസുകൾ കൂടുതല്‍ ദിവസത്തേക്ക് നീട്ടി. കര്‍ണാടക ആര്‍ ടി സിയുടെ ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം. കേരള ആര്‍ ടി സിയും സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ നീട്ടിയിരുന്നു. ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍,ഏറണാകുളം,കാഞ്ഞങ്ങാട്,കാസര്‍ഗോഡ്‌ ,കോട്ടയം,കോഴിക്കോട്,പാലക്കാട്‌,തൃശൂര്‍,തിരുവനന്തപുരം,വടകര എന്നിവിടങ്ങളിലേക്കും തിരിച്ചും. മൈസുരുവില്‍ നിന്നും തിരുവനന്തപുരം,എറണാകുളം,കോട്ടയം എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടായിരിക്കും. കേരളത്തിന്‍റെ അനുമതി ലഭിച്ചാല്‍ തുടര്‍ന്നും കര്‍ണാടക ആര്‍ ടി…

Read More

പാവങ്ങള്‍ക്ക് അരി ഇനി എപ്പോള്‍ വേണമെങ്കിലും ലഭിക്കും,ഇടനിലക്കാരന്‍ ഇല്ലാതെ നേരിട്ട് ;അരി”എ.ടി.എമ്മു”മായി സര്‍ക്കാര്‍.

ബെംഗളൂരു:റേഷന്‍ കടകള്‍ക്കു മുന്നില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും 24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്ത് റൈസ് ഡിസ്‌പെന്‍സിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതുവിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാന്‍ റൈസ് ഡിസ്‌പെന്‍സിങ് മെഷീനുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. റൈസ് എടിഎമ്മുകള്‍ എന്ന പേരിലാവും ഇവ അറിയപ്പെടുക. പകല്‍ സമയത്ത് ജോലിക്ക് പോകേണ്ടതിനാല്‍ റേഷന്‍ കടകളില്‍ പോകാന്‍ സമയം ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബിപിഎല്‍) യുള്ളവരെ മുന്നില്‍ക്കണ്ടാണ് പദ്ധതിക്ക്…

Read More

സംസ്ഥാനത്തും ഇനി ഓൺലൈനിൽ മദ്യ വില്പന!

ബെംഗളൂരു: എക്സൈസ് വകുപ്പ് ഓൺലൈനിലൂടെയുള്ള മദ്യവിൽപ്പനയുടെ സാധ്യതകൾ പഠിക്കാൻ പ്രത്യേക സമിതി രൂപവത്‌കരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെയാണ് ഓൺലൈൻ മദ്യവിൽപ്പന പദ്ധതി നടപ്പാക്കിയതെന്ന് സമിതി പഠിക്കും. പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിച്ച് ഓൺലൈൻ മദ്യവിൽപ്പനയുടെ ഗുണവും ദോഷവും മനസ്സിലാക്കുകയാണ് ലക്ഷ്യമിടുന്നത്. നിശ്ചിത നടപടി ക്രമങ്ങളിലൂടെ മാത്രമേ ഓൺലൈൻ മദ്യവിൽപ്പന നടപ്പാക്കുകയുള്ളൂ. ഓൺലൈനിലൂടെ മദ്യം വിൽക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കുകയാണ് സമിതിയുടെ ചുമതല. ഉന്നതോദ്യോഗസ്ഥരടങ്ങിയ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നതെന്ന് മന്ത്രി എച്ച്. നാഗേഷ് പറഞ്ഞു. ഇക്കാര്യത്തിൽ തിരക്കിട്ടൊരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം…

Read More

നിലപാട് മാറ്റി അധികൃതർ: കോളേജുകളിൽ ഇനി 10 ദിവസത്തെ ക്ലാസുകൾ മാത്രം; അവസാനവർഷ ബിരുദ വിദ്യാർഥികൾ ആശങ്കയിൽ

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ അവസാനവർഷ ബിരുദ പരീക്ഷയ്ക്ക് മുന്നോടിയായി ക്ലാസുകൾ തുടങ്ങിയെങ്കിലും വിദ്യാർഥികൾക്ക് ആശങ്ക. വിദ്യാർഥികൾക്ക് ഒരുമാസമെങ്കിലും പരീക്ഷയ്ക്ക് മുമ്പ് നേരിട്ടുള്ള ക്ലാസുകൾ നടത്തുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നെങ്കിലും നിലവിൽ 10 ദിവസത്തെ ക്ലാസുകൾ മാത്രമാണ് ലഭിക്കുന്നത്. ശാസ്ത്രവിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. ലാബിൽ ചെയ്യേണ്ടുന്ന പഠന പ്രവർത്തനങ്ങൾ പലകോളേജുകളിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തിയറി ക്ലാസുകൾ ഓൺലൈനിലൂടെ നൽകിയെങ്കിലും പ്രാക്ടിക്കൽ ക്ലാസുകളാണ് പ്രതിസന്ധിയാകുന്നത്. പ്രാക്ടിക്കൽ അസൈൻമെന്റുകളും പൂർത്തിയാക്കിയിട്ടില്ല. സെപ്റ്റംബർ 12 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. ഇതിനുമുമ്പ് പഠനപ്രവർത്തനങ്ങൾ…

Read More

നഗരത്തിൽ ഇനി കനത്ത മഴ; യെല്ലോ അലർട്ട്

ബെംഗളൂരു: നഗരത്തിൽ ഇന്നലെ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. വീണ്ടും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഏഴുവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ടാഴ്ചയായി തെളിഞ്ഞ കാലാവസ്ഥയാണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടിരുന്നത്. എന്നാൽ അടുത്ത രണ്ടുദിവസം നഗരത്തിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്നാണ് കലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം ബെംഗളൂരുവിൽ വെള്ളം പൊങ്ങുന്നത് മുൻകൂട്ടി അറിയിക്കുന്ന സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടില്ല. വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന സെൻസറുകളിലൂടെ കൺട്രോൾ റൂമിൽ വെള്ളപ്പൊക്കത്തെക്കുറിച്ച് അറിയാനും അതിലൂടെ പ്രദേശവാസികൾക്ക് മുന്നറിപ്പ് നൽകാനും സംവിധാനത്തിലൂടെ കഴിയും. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിൽ ഇടിമിന്നലിനും 30…

Read More

നാട്ടിൽനിന്ന്‌ ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി. ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി

ബെംഗളൂരു: നാട്ടിൽനിന്ന്‌ ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി. ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി. ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം. സെപ്റ്റംബർ ഏഴിന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്നും എട്ടിന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും ബംഗളൂരുവിലേക്കും തിരിച്ചും ബസ് സർവീസുണ്ടാകും. 12, 13, തീയതികളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് ഓരോ സ്പെഷ്യൽ സർവീസുകളും 13, 14 തീയതികളിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഒരോ സ്പെഷ്യൽ സർവീസുകളും ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച്…

Read More
Click Here to Follow Us