ബെംഗളൂരു : ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോള്‍ മാസ്ക്ക് ധരിക്കേണ്ടതില്ല,ഓടുമ്പോഴും,ജോഗ്ഗിംഗ് ചെയ്യുമ്പോഴും മാസ്ക്ക് ധരിക്കേണ്ടതില്ല എന്നാ രീതിയില്‍ പല പ്രധാന മാധ്യമങ്ങളും വാര്‍ത്ത പുറത്ത് വിട്ടിട്ടുണ്ട്.
ബി.ബി.എം.പി കമ്മിഷണര്‍ മഞ്ജുനാഥ് പ്രസാദ് തങ്ങളോടു പറഞ്ഞു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്,അത് പ്രകാരം ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ബൈക്കിലും കാറിലും മാസ്ക്ക് ആവശ്യമില്ല,മാത്രമല്ല ജോഗ്ഗിംഗ് ചെയ്യുമ്പോഴും ഓടുമ്പോഴും മാസ്ക്ക് ആവശ്യമില്ല.
എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്ത് വന്ന മണിക്കൂറുകള്‍ക്കു ഉള്ളില്‍ തന്നെ അത് നിഷേധിച്ചുകൊണ്ട് ബി.ബി.എം.പി കമ്മിഷണര്‍ രംഗത്ത് വന്നു,അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചത് ഇങ്ങനെയാണ്.
“മുഖാവരണം ധരിക്കേണ്ടത് അത്യാവശ്യമാണ്,ജോഗ്ഗിംഗ് ചെയ്യുന്നവര്‍,വാഹനം ഓടിക്കുന്നവര്‍ മുഖാവരണം ധരിക്കണോ എന്നാ കാര്യത്തില്‍ സാങ്കേതിക കമ്മറ്റിയെ സമീപിച്ചിട്ടുണ്ട്,അവരുടെ വിശദീകരണം വരുന്നത് വരെ പൊതു സ്ഥലത്തും വാഹനങ്ങളിലും മുഖാവരണം ധരിക്കണം എന്നത് നിര്‍ബന്ധമാണ്”
Till the Committee reverts, it is mandatory for citizens to use Masks in public places, even while driving/riding. 2/2 #coronavirus
— N. Manjunatha Prasad,IAS (@BBMPCOMM) August 26, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.It is Mandatory to use Masks. As Citizens & Media have sought clarifications on its use, especially Motorists & Joggers, the Technical Advisory Committee of the State Govt has been approached. 1/2 #Covid #MaskUp
— N. Manjunatha Prasad,IAS (@BBMPCOMM) August 26, 2020