സാമൂഹിക അകലം ധനനഷ്ടമെന്ന് വിലയിരുത്തൽ; മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കണമെന്ന് കർണാടക ആർ.ടി.സി.

ബെംഗളൂരു: കേരളത്തിലേക്ക് പോകുന്ന ബസുകളിലുൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നതിനായി പകുതി യാത്രക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. ഇത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ.

ബുധനാഴ്ച മുതലാണ് കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ബസുകൾ കർണാടക ആർ.ടി.സി. തുടങ്ങിയത്.

ദീർഘദൂര ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആർ.ടി.സി. അധികൃതർ സർക്കാരിനെ സമീപിച്ചു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

കർണാടക ആർ.ടി.സി. നോൺ എ.സി. ബസുകളിൽ 54 സീറ്റുകളിൽ 30 സീറ്റുകളിലും എ.സി. ബസുകളിലെ 40 സീറ്റുകളിൽ 20 സീറ്റുകളുമാണ് യാത്രക്കാരെ കയറ്റുന്നത്.

ബുധനാഴ്ച ബെംഗളൂരുവിൽനിന്ന് ആറു ബസുകളാണ് കേരളത്തിലേക്ക് സർവീസ് നടത്തിയത്. സെപ്റ്റംബർ ആറുവരെയാണ് ഓണം സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്.

ബെംഗളൂരുവിലേക്കുള്ള സർവീസിൽ കേരള ആർ.ടി.സി. ബസുകൾ മുഴുവൻ സീറ്റുകളിലേക്കും യാത്രക്കാരെ പ്രവേശിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts