ബെംഗളൂരു : നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ നിർമാണം പൂർത്തിയായ യെലച്ചനഹള്ളി-അഞ്ജനപുര മെട്രോ പാതയിൽ ട്രെയിനുകളുടെ പരീക്ഷണ സർവീസ് 2 ദിവസത്തിനകം ആരംഭിക്കും.
ഇപ്പോൾ നിലവിലുള്ള പർപ്പിൾ ലൈനിൽ യെലച്ചന ഹള്ളി മുതൽ പുതിയ സറ്റേഷനായ അഞ്ജന പുര വരെയാണ് പരീക്ഷണ ഓട്ടം.
നവംബർ ഒന്നിനു കന്നഡരാജ്യോത്സവ ദിനത്തിൽ പാത ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ്.
ഒരു മാസം പരീക്ഷണ സർവീസ് നടത്തിയ ശേഷം വാണിജ്യ സർവീസിന് അനുമതി തേടി ഒക്ടോബറിൽ സുരക്ഷാ കമ്മിഷണറെ സമീപിക്കാനുള്ള നീക്കത്തിലാണ് മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി).
6.29 കിലോമീറ്റർ റീച്ച്-4 ബി പാതയിൽ കോനനകുണ്ട ക്രോസ്, ദൊഡ്ഡകല്ലസന്ദ്ര, വജ്രഹള്ളി, തലഘട്ടപുര, അഞ്ജനപുര
ടൗൺ എന്നിങ്ങനെ 5 സ്റ്റേഷനുകളാണുള്ളത്.
ഈ ലൈൻ നിലവിൽ വരുന്നതോടെ അഞ്ജപുരയിൽ നിന്നുള്ള യാത്രക്കാരന് മാറിക്കയറാതെ മജസ്റ്റിക് വഴി ബയപ്പന ഹളളി വരെ യാത്ര ചെയ്യാം.
ഗ്രീൻ ലൈനിലേക്ക് മാറിക്കയറി നാഗസാന്ദ്രവരേയും മൈസൂരു റോഡു വരെയും പോകാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.