ബെംഗളൂരു: നഗരത്തിൽ നിന്നും നാട്ടിലേക്കും തിരിച്ചുമുള്ള ഓണ സ്പെഷൽ സർവീസുകൾ കേരള ആർ.ടി.സി പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ആർ.ടി.സിയും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത് ബെംഗളൂരു മലയാളികൾക്ക് വലിയ ആശ്വാസമായി.
ടിക്കറ്റ് റിസർവേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഓണത്തിനുമുമ്പുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പോകുന്ന ബസുകളിൽ ഒട്ടേറെ സീറ്റുകൾ ആദ്യദിവസംതന്നെ ബുക്കുചെയ്തു. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ഭാഗത്തേക്കുള്ള ബസുകൾക്കാണ് യാത്രക്കാർ ഏറെയുള്ളത്.
കേരള ആർ.ടി.സി.യുടെ എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കുട്ട മാനന്തവാടി വഴിയും സർവീസ് നടത്തും. കർണാടക ആർ.ടി.സി.യുടെ എ.സി. സർവീസുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എറണാകുളത്തേക്ക് കർണാടക ആർ.ടി.സി.യുടെ ബസുകൾ സേലം വഴിയാണ് സർവീസ് നടത്തുന്നത്.
കർണാടക ആർ.ടി.സി.യുടെ ആഗസ്റ്റ് 24 മുതലുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ https://m.ksrtc.in വെബ് സൈറ്റിൽ നിന്നോ നഗരത്തിലെ വിവിധ ബുക്കിംഗ് കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് ഉറപ്പാക്കാം. എ.സി. ബസുകളും സ്ലീപ്പർ ബസുകളും നോൺ എ സി ബസുകളും ഓണ സർവീസിനായി കർണാടക ആർ.ടി.സിയുടെ പട്ടികയിൽ ഉണ്ട്.
കേരള സർക്കാറിൻ്റെ കോവിഡ് ജാഗ്രത പോർട്ടലിൽ റെജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ, പാസിൻ്റെ കോപ്പി കണ്ടക്ടറെ കാണിച്ചിരിക്കണം, പാസ് ഇല്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല.
കർണാടക ആർ.ടി.സി. യാത്രക്കാർക്ക് തെർമൽ പരിശോധന നടത്താനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് സർവീസുകൾ നടത്തുക. യാത്രക്കാരെ ഇറക്കാനല്ലാതെ ബസുകൾ ഇടയ്ക്ക് നിർത്തുന്ന പതിവും സ്പെഷ്യൽ ബസുകൾക്കുണ്ടാകില്ല.
ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ
15:30 തിരുവനന്തപുരം (കോഴിക്കോട്)
15:45 കോട്ടയം (സേലം – പാലക്കാട്)
19:32 പത്തനംതിട്ട (സേലം – പാലക്കാട്)
19:00 എറണാകുളം (കുട്ട)
20:00 തൃശ്ശൂർ (സേലം – പാലക്കാട്)
21:00 പാലക്കാട് (സേലം)
09:05 കണ്ണൂർ (വിരാജ്പേട്ട)
23:45 കോഴിക്കോട് സുൽത്താൻ ബത്തേരി)
20:30 കാസർകോട് (മൈസൂരു, മെർക്കാറ, സുള്ള്യ)
ബെംഗളൂരുവിലേക്കുള്ള സർവീസുകൾ
15:00 തിരുവനന്തപുരം – ബെംഗളൂരു (കോഴിക്കോട്)
17:30 കോട്ടയം – ബെംഗളുരു (പാലക്കാട് – സേലം)
17:31 പത്തനംതിട്ട – ബെംഗളുരു (പാലക്കാട് – സേലം)
16:45 എറണാകുളം – ബെംഗളൂരു (കുട്ട)
20:00 തൃശ്ശൂർ – ബെംഗളൂരു (പാലക്കാട് – സേലം)
21:00 പാലക്കാട് – ബെംഗളൂരു ( സേലം
07:35 കണ്ണൂർ – ബെംഗളുരു (വിരാജ്പേട്ട)
08:00 കോഴിക്കോട് – ബെംഗളുരു (സുൽത്താൻ ബത്തേരി,
20:30 കാസർകോട് – ബെംഗളുരു (സുള്ള്യ, മെർക്കാറ, മൈസൂരു)
എന്ന വെബ് സൈറ്റിൽ റിസർവേഷൻ ചെയ്യാം. എസി മൾട്ടി ആക്സിൽ സർവീസുകൾ പൂർണമായും ഒഴിവാക്കി പുഷ്ബാക്ക് സീറ്റുള്ള സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്‌പ്രസ് ബസുകളായിരിക്കും സർവീസ് നടത്തുക.
25.08 മുതൽ 06.09 വരെയാണ് സർവീസുകൾ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാർ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.
http://h4k.d79.myftpupload.com/archives/55483
http://h4k.d79.myftpupload.com/archives/55583
http://h4k.d79.myftpupload.com/archives/55515