40000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു നടത്തിയ ഐ.എം.എ.ഗ്രൂപ്പിൻ്റെ സ്വത്ത് വകകൾ സർക്കാർ കണ്ടുകെട്ടി.

ബെംഗളൂരു: നഗരത്തെ പിടിച്ച് കുലുക്കിയ വൻ നിക്ഷേപ തട്ടിപ്പ് കേസിലെ ഭാഗമായ ഐ.എം.എ ജ്വല്ലറി ഗ്രൂപ്പിൻ്റെ സ്വത്ത് വകകൾ റവന്യൂ വകുപ്പ് കണ്ട് കെട്ടി.

പതിനായിരക്കണക്കിന് ആളുകളുടേതടക്കം 40000 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് തടന്നതായാണ് കണക്കാക്കുന്നത്.

ആദ്യം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി), സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യാഗസ്ഥനും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത് സ്വത്ത് കണ്ട് കെട്ടിയത്.

ഐഎംഎ ഗ്രൂപ്പ് കെട്ടിടങ്ങളിലെ മേശ, കസേര തുടങ്ങിയ ഉപകരണങ്ങളും സെക്യൂരിറ്റി നിക്ഷേപങ്ങളും ഉൾപ്പെടെ 7.5 കോടി രൂപയുടെ സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്.

നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ ഗ്രൂപ്പിന്റെ 300 കോടി രൂപയുടെ വസ്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു.

പലിശ നിഷിദ്ധമാണ് എന്ന് വിശ്വസിക്കുന്ന ആളുകളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് ഉയർന്നലാഭവിഹിതം വാഗ്ദാനം ചെയ്ത 4000 കോടിയോളം രൂപ തട്ടിയെന്ന കേസിൽ ഐഎംഎ ഗ്രൂപ്പ് ഉടമ മുഹമ്മദ് മൻസൂർ ഖാൻ ഉൾപ്പെടെ 23 പേരാണ് അറസ്റ്റിലായത്.

സിബിഐ, ഇഡി തുടങ്ങി വിവിധ ഏജൻസികളാണ്കേസ്അന്വഷിക്കുന്നത്.

http://h4k.d79.myftpupload.com/archives/35601

http://h4k.d79.myftpupload.com/archives/35648

http://h4k.d79.myftpupload.com/archives/35799

http://h4k.d79.myftpupload.com/archives/35928

http://h4k.d79.myftpupload.com/archives/35996

http://h4k.d79.myftpupload.com/archives/36156

http://h4k.d79.myftpupload.com/archives/37006

http://h4k.d79.myftpupload.com/archives/37147

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us