ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ തുടർച്ചയായി 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്നു.ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1533 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 16862 ആയി വർധിച്ചു.
ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 23 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 229 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു.
നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണവും ദിവസം തോറും വർധിച്ചു വരുന്നു. നിലവിൽ 322 രോഗികൾ നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികത്സയിൽ ഉണ്ട്.
404 പേർ ഇന്നലെ രോഗ മുക്തി നേടി. 3839 പേരാണ് ഇതോടെ നഗരത്തിൽ അകെ രോഗമുക്തി നേടിയത്.
ബെംഗളൂരു ജില്ലയിലെ ആക്റ്റീവ് രോഗികളുടെ എണ്ണവും വർധിച്ചു വരുകയാണ്.12793 ആക്റ്റീവ് രോഗികളാണ് നഗരത്തിൽ നിലവിലുള്ളത്.
Related posts
-
“മഴ ദൂരങ്ങൾ”കവർ പേജ് പ്രകാശനം ചെയ്തു.
നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനാറാമത്തെ കവിതാ സമാഹാരമായ “മഴ ദൂരങ്ങൾ” കവർ... -
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ... -
റോഡുകളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തി ട്രാഫിക് പോലീസ്.
ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി ട്രാഫിക്...