ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്!!

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

യുഎഇ

യുഎഇയിൽ 667 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 28129 ആയി ഉയർന്നു. 342പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 42636ഉം, മരണസംഖ്യ 291ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ 14216പേരാണ് ചികിത്സയിലുള്ളത്.

ഖത്തർ

ഖത്തറിൽ 1,783 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരായവരുടെ എണ്ണം 58,681 ആയി ഉയർന്നു. 22,119പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 286പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി തിങ്കളാഴ്ച മരിച്ചു. 60, 62,87 വയസുള്ളവരാണ് മരിച്ചത്. 4,624 പേരില്‍ നടത്തിയ പരിശോധനയിൽ 1274 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 80,876ഉം, മരണസംഖ്യ 76ഉം ആയി. രാജ്യത്ത് ഇതുവരെ 2,95,338പേരിലാണ് കോവിഡ് പരിശോധന നടത്തിയത്.

ഒമാൻ

ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുമുക്തി നേടിയവരുടെ എണ്ണം ഉയർന്നു . 1079 പേർ കൂടി തിങ്കളാഴ്ച സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 9533 ആയി ഉയർന്നു.

3283 പേരിൽ നടത്തിയ പരിശോധനയിൽ 1043 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 429 പേർ പ്രവാസികളാണ്. ഇത്​ തുടർച്ചയായ അഞ്ചാം ദിവസമാണ്​ ആയിരത്തിന്​ മുകളിൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. നാലു പേർ കൂടി മരണപ്പെട്ടു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ 24524ഉം, മരണസംഖ്യ 108ഉം ആയി. 14883 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 317 ആയി.

104 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 515 പേർ മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ് ഇതോടെ ഇവിടത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 17920 ആയി. മരണപ്പെട്ടതിൽ 85 പേരും മസ്​കറ്റിൽ ചികിത്സയിലിരുന്നവരാണ്​.

കുവൈത്ത്

കുവൈറ്റിൽ കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 722 പേർ തിങ്കളാഴ്ച്ച സുഖം പ്രാപിച്ചപ്പോൾ, രോഗമുക്തി നേടിയവരുടെ എണ്ണം 27,531 ആയി ഉയർന്നു.

81 ഇന്ത്യക്കാർ ഉൾപ്പെടെ 511 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 36,431ഉം, മരണസംഖ്യ 298ഉം ആയി. നിലവിൽ 8602 പേരാണ്​ ചികിത്സയിലുള്ളത്​.

കുവൈറ്റികൾ 243, ഇജിപ്​തുകാർ 53, ഫർവാനിയ ഗവർണറേറ്റിൽ 161 , അഹ്​മദി ഗവർണറേറ്റിൽ 131, ജഹ്​റ ഗവർണറേറ്റിൽ 108, ഹവല്ലി ഗവർണറേറ്റിൽ 74, കാപിറ്റൽ ഗവർണറേറ്റിൽ 37 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us