ജയ്ദീപ് വാര്യരും ആര്യൻ വാര്യരും ഇന്ന് ലൈവിൽ…

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കാൻ നമ്മുടെ സ്വന്തം ജയ്ദീപ് വാര്യരും ആര്യൻ വാര്യരും നമുക്കായി പാടുന്നു ! ഈ ലോക് ഡൗൺ നമ്മുക്ക് സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടൊപ്പം കുറച്ചു ഉല്ലാസകരവുമാക്കാം! അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കാം.. കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു ഫേസ്ബുക് പേജിൽ ജയ്ദീപ് വാര്യരും ആര്യൻ വാര്യരും നമുക്കായി പാടുന്നു. വരുന്ന ശനിയാഴ്ച (25-04-2020) രാത്രി 7.30PM. Please follow KEA FB Page: https://www.facebook.com/keabengaluru/

Read More

അന്യസംസ്ഥാനത്തൊഴിലാളികൾ സർക്കാർ ഏർപ്പെടുത്തിയ താമസ സ്ഥലത്തേക്ക് മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല.

ബെംഗളാരു : സ്വന്തമായി താമസസ്ഥലങ്ങൾ ഇല്ലാത്ത അന്യസംസ്ഥാനത്തൊഴിലാളികളിൽ ഭൂരിഭാഗവും താൽക്കാലിക ക്യാംപുകളിലേക്കു മാറാൻ മടിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റോഡരികിലും മറ്റുമായി അന്തിയുറങ്ങുന്ന ഇവർ ഇതാണ് സുരക്ഷിതമെന്ന നിലപാടിലാണ്, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബിബിഎംപി ഇവർക്ക് ഭക്ഷണം നൽകുന്നുണ്ട്. 441 പേരെ ബെംഗളുരുവിലെ 10 താൽക്കാലിക ക്യാംപുകളിലാക്കി. കിടപ്പാടമില്ലാത്ത വലിയൊരു വിഭാഗം എതിർപ്പു പ്രകടിപ്പിച്ചതിനാൽ ക്യാംപുകളിലേക്കു മാറ്റിയിട്ടില്ല. ബെംഗളൂരുവിലെ 414 നിർമാണ സൈറ്റുകളിലായി 67,963 തൊഴിലാളികൾ ഉണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിർമാണ കമ്പനികൾ ഇവർക്കു താമസവും ഭക്ഷണവും നൽകുന്നുണ്ട്. ബിബിഎംപിയും ഭക്ഷണം എത്തിക്കുന്നുണ്ട്.…

Read More

മൈസൂരുവിലെ 25 ഗ്രാമങ്ങൾ പൂർണമായും അടച്ചു.

ബെംഗളൂരു : മൈസൂരുവിൽ ഒട്ടേറെപ്പേർക്കു കോവിഡ് സ്ഥിരീകരിച്ച നഞ്ചൻഗുഡിലെ 25 ഗ്രാമങ്ങൾ പൂർണമായും അടച്ചു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാകും വരെ ഗ്രാമങ്ങളിലേക്കു പ്രവേശിക്കാനോ, ഇവിടെ നിന്നുള്ളവരെ പുറത്തു പോകാനോ അനുവദിക്കില്ല. ജില്ലയിൽ ഇതുവരെ 88 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 33 പേർക്കു രോഗം ഭേദമായി. ഇന്നലെ പുതിയ കേസുകൾ ഇല്ലാതിരുന്നതും ആശ്വാസമായി. നഞ്ചൻഗുഡിലെ ഫാർമ കമ്പനിയിലെ ഒരു ജീവനക്കാരനാണ് ഇവിടെ ആദ്യമായി രോഗം സ്ഥിരീകരിച്ചത്, തുടർന്ന് അത് നിരവധി ജീവനക്കാരിലേക്കും കൂടെ താമസിക്കുന്നവരിലേക്കും പകരുകയായിരുന്നു.

Read More

മാസപ്പിറവി ദൃശ്യമായി,നഗരത്തിൽ റംസാൻ വ്രതം നാളെ മുതൽ…

ബെംഗളൂരു : കർണാടകയിൽ മാസപ്പിറവി ദൃശ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 25/04/2020 ശനിയാഴ്ച മുതൽ 1441 റമളാൻ 1 ആയിരിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചിരിക്കുന്നു. മലബാർ മുസ്ലീം അസോസിയേഷൻ ഖത്തീഖ് സൈദ് മുഹമ്മദ് നൂരി ഈ വാർത്ത സ്ഥിരീകരിച്ചു. 9071120120

Read More

കര്‍ണാടകയില്‍ പുതിയതായി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 29 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും 19 പേര്‍ ഉള്‍പ്പെടുന്നു. ആകെ രോഗബാധിതരുടെ എണ്ണം 474 ആയി,ഇതുവരെ 18 പേര്‍ മരിച്ചു,152 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,304 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ…

Read More

പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവില്ല;ഒരു മരണം കൂടി;150 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 18 ആയി. ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വളില്‍ നിന്നുള്ള 75 വയസ്സുകാരി (രോഗി : 432) ഇന്നലെ മരണമടഞ്ഞു. ബെംഗളൂരു നഗരത്തില്‍ 11 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 463  ആയി,ആകെ 18 മരണം,150 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 295 പേര്‍ സംസ്ഥാനത്തെ…

Read More

ആരോഗ്യ പ്രവർത്തകർക്കെതിരെ കൈ ഉയർത്തുമ്പോൾ ഓർക്കുക, നിങ്ങളെ കാത്തിരിക്കുന്നത് 3 വർഷം തടവും സ്വത്ത് കണ്ട് കെട്ടലും; അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഓർഡിനൻസുമായി സർക്കാർ.

ബെംഗളുരു : കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നമ്മൾ കണ്ടതാണ് ആരോഗ്യം സംരക്ഷിക്കാനുള്ള പരിശ്രമവുമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ചില ഭാഗങ്ങളിൽ നിന്നുള്ള സംഘം ചേർന്നുള്ള ക്രൂര ആക്രമണം. അത് സംസ്ഥാനത്തെ മറ്റു പല സ്ഥലങ്ങളിലും സാദിക് നഗറിലും പാദരായണ പുരയിലും മൈസൂരുവിലും ആവർത്തിച്ചു. ഇത് ഇനിയും തുടർന്നു കൊണ്ടുപോകാൻ കഴിയില്ല എന്ന് തന്നെയാണ് സംസ്ഥാന സർക്കാറിൻ്റെ നടപടികളിൽ നിന്ന് മനസ്സിലാക്കേണ്ടത്.   പകർച്ചവ്യാധികൾക്കെതിരെ പൊരുതുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും അക്രമിക്കുന്നവർക്കെതിരെ തടവുശിക്ഷ ഉറപ്പാക്കി, കേന്ദ്രത്തിനു പിന്നാലെ കർണാടകയും ഓർഡിനൻസ് പാസാക്കി. കർണാടക എപ്പിഡ്മിക് ഡിസീസസ്…

Read More

നഗരത്തിൽ വൻ മഴ;റോഡുകൾ ഇടിഞ്ഞു താഴ്ന്നു;നിരവധി വാഹനങ്ങൾ നശിച്ചു.

ബെംഗളൂരു : ഇന്നലെ രാത്രി തുടങ്ങി ഇന്ന് രാവിലെയും തുടർന്ന മഴയെത്തുടർന്ന് നഗരത്തിൽ ചിലയിടങ്ങളിൽ വൻ നാശനഷ്ടം. ലഗ്ഗരെക്ക് സമീപം ലക്ഷ്മിദേവി നഗര, പ്രീതീ നഗര പ്രദേശത്താണ് വൻ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ലഗ്ഗരെ പാലത്തിന് സമീപമാണ് ഇത് ഏകദേശം അരക്കിലോമീറ്ററോളം ദൂരമാണ് തകർന്നത്. മെയിൻ റോഡ് തകർന്ന് ഇടിഞ്ഞ് താഴുകയായിരുന്നു ,ഇതിനെ തുടർന്ന് അവിടെ ഇരുവശവും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മണ്ണിനടിയിലേക്ക് പോകുകയും തകരുകയുമായിരുന്നു. ആളപായമില്ല എന്നാൽ നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും കേടുവന്നിട്ടുണ്ട്. ഈ പ്രദേശത്തിൻ്റെ സമീപത്ത് നിരവധി…

Read More

നഗരത്തിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരണം;ബൊമ്മനഹള്ളിക്ക് സമീപം ഹൊങ്ങസാന്ദ്രയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് ചേരിനിവാസികളായ 10 പേർക്ക്.

ബെംഗളുരു : ഏതാനും ദിവസങ്ങളായി നഗരത്തിൽ റിപ്പോർട്ട് ചെയ്യാതിരുന്ന രോഗം വീണ്ടും എത്തിയിരിക്കുകയാണ്. ബൊമ്മനഹള്ളിക്ക് സമീപം ഹൊങ്ങ സാന്ദ്രയിൽ താമസിക്കുന്ന ബീഹാർ സ്വദേശി (54) യായ ഫാക്ടറി തൊഴിലാളിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അവിടുത്തെ വിദ്യാജ്യോതി നഗർ ചേരിനിവാസികളായ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം സമൂഹ വ്യാപന സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ബീഹാർ സ്വദേശിയെ ചികിൽസിച്ച ഹൊങ്ങ സാന്ദ്രയിലെ സ്വകാര്യ ആശുപ ത്രിയും അടച്ചുപൂട്ടി. പിന്നീട് ഇയാളുടെ 9 കൂട്ടാളികൾക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിഹാർ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന മറ്റു 4 പേർക്കും…

Read More

ബാംഗ്ലൂരിൽ ശഅബാൻ 29 വെള്ളിയാഴ്ച്ച.

ബെംഗളൂരു: നഗരത്തിലും പരിസര പ്രദേശങ്ങളിലും 27-3-2020 ന് ശഅബാൻ ഒന്നായി ക്കണക്കാക്കി ബാംഗ്ലൂരിലെ ഹിലാൽ കമ്മിറ്റി തീരുമാനിച്ചത് പ്രകാരം നാളെ 24.04.2020 വെള്ളി ശഅബാൻ 29 ആണെന്നും നാളെ മാസം കാണാൻ സാധ്യതയുള്ളതിനാൽ മാസപ്പിറവി വെള്ളിയാഴ്ച്ച വൈകുന്നേരം ദൃശ്യമായാൽ ശനിറമളാൻ ഒന്ന് ആയിരിക്കുമെന്നും അല്ലാത്തപക്ഷം ശഅബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച്ച റമളാൻ ഒന്നായി ക്കണക്കാക്കണമെന്നും മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെയാണ് നൊയമ്പ് റംസാൻ നൊയമ്പ് ആരംഭിക്കുന്നത്.

Read More
Click Here to Follow Us