ബെംഗളൂരു : ബെളഗാവിയിലെ 5 വയസ്സുകാരനു പുണെയിൽ നിന്നു ചരക്കു ട്രെയിനിൽ മരുന്ന് എത്തിച്ചു നൽകി ദക്ഷിണ് പശ്ചിമ റെയിൽവേ.
റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിയുടെ ഇടപെടലാണ് തുണയായത്.
ഏറെ നാളായി പുണെയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു കുട്ടി.
ലോക്ഡൗണിൽ മരുന്ന് തീർന്നതോടെ, സ്വകാര്യ വാഹനത്തിൽ പുണെയിൽ എത്തി മരുന്ന് വാങ്ങാൻ ബന്ധുക്കൾ മഹാരാഷ്ട്ര സർക്കാരിന്റെ സഹായം
തേടിയെങ്കിലും അനുമതി ലഭിച്ചില്ല.
തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട സുരേഷ് അംഗദി നിർദേശിച്ചതനുസരിച്ച് റെയിൽവേ ജീവനക്കാർ മുംബൈയിൽ
നിന്ന് പുണെയിലൂടെ കടന്നു
പോയ ഗുഡ്സ് ട്രെയിനിൽ മരുന്നു കയറ്റി അയയ്ക്കുകയായിരുന്നു.
കത്തെഴുതിയിരുന്നു