ബെംഗളൂരു : അതിർത്തി തുറന്നുനൽകാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഗതാഗതം അനുവദിച്ചാൽ കോവിഡ് പടരുമെന്ന് കർണാടക അപ്പീലിൽ വ്യക്തമാക്കുന്നു. കേരളം തടസഹർജി നൽകി, കേസ് വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന അതിർത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനാണ് കർണാടക കാത്തിരിക്കുന്നത്. നിലവിൽ കാസർകോട് നിന്നുള്ള ആംബുലൻസുകൾ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിർത്തി കടത്താൻ ചെക്ക്പോസിൽ…
Read MoreDay: 2 April 2020
വ്യാജ സാനിറ്റൈസറുകളും വ്യാജ ഇൻഫ്രാറെഡ് തെർമോ മീറ്ററും പിടിച്ചെടുത്തു.
ബെംഗളൂരു: മെഡിക്കൽ സ്റ്റോറിൽ വിൽപ്പനയ്ക്കെത്തിച്ച 70 വ്യാജ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. രാജാജി നഗറിലെ മരുന്നുകളും മറ്റ് വൈദ്യോപകരണങ്ങളും വിൽക്കുന്ന കടയിൽനിന്നാണ് എട്ടുലക്ഷം രൂപയോളം വിലയിട്ടിരുന്ന ഉപകരണങ്ങളും 60 ബാറ്ററികളും പിടിച്ചെടുത്തത്. സംഭവത്തിൽ സ്ഥാപനത്തിന്റെ മാനേജർ കുറുബറഹള്ളി സ്വദേശി എൻ. കേശവനെ (32) പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനമുടമ ഒളിവിലാണ്. ശരീരോഷ്മാവ് അളക്കുന്ന ഉപകരണമാണ് തെർമോമീറ്റർ. രഹസ്യവിവരത്തെത്തുടർന്ന് തെർമോമീറ്റർ വാങ്ങാനെന്ന വ്യാജേനയാണ് പോലീസ് സംഘം സ്ഥാപനത്തിലെത്തിയത്. 13,500 രൂപയ്ക്ക് ഇവ നൽകാമെന്ന് കടയിലുണ്ടായിരുന്നവർ അറിയിക്കുകയായിരുന്നു. ഉപകരണം കൈമാറുന്നതിനിടെ സമീപത്തുണ്ടായിരുന്ന…
Read Moreകാസർകോട് നല്ല ആരോഗ്യ സംവിധാനം തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ട് കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ.
ബെംഗളൂരു : കാസർകോടിലേക്ക് മംഗലാപുരത്തു നിന്നുള്ള ദേശീയ പാത അടച്ച വിഷയത്തിൽ ഏതാനും ദിവസങ്ങളായി കേരളം കോടതിയിലാണ്.ഇന്നലെ വഴി തുറക്കണം എന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് മംഗളൂരു എം.പി.യും ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീലിൻ്റെ ട്വിറ്റർ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യത്തെ ട്വീറ്റിൽ അദ്ദേഹം പറയുന്നത് ” ആരോഗ്യകാര്യത്തിലായാലും വിദ്യാഭ്യാസ കാര്യത്തിലായാലും നമ്മളും കാസർകോടിലെ ജനങ്ങളും പരസ്പരം ബന്ധം നില നിർത്തുന്നവരാണ്, എന്നാൽ ഇപ്പോൾ സാഹചര്യം കുറച്ച് കഠിനമാണ്, പിണറായി വിജയൻ അവർക്കാ ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം” ಕಾಸರಗೋಡಿನ ಜನರು ಮತ್ತು…
Read Moreശിവാജി നഗറിലെ സ്വകാര്യ ലാബിൽ സൗജന്യ കോവിഡ്-19 പരിശോധന.
ബെംഗളൂരു: നഗരത്തിൽ ഉള്ളവർക്ക് സൗജന്യ കോവിഡ്-19 പരിശോധനയുമായി ശിവാജി നഗറിലെ സ്വകാര്യ ലാബ്. സന്നദ്ധസംഘടനയുടെ സഹകരണത്തോടെയാണ് ന്യൂബെർഗ് ആനന്ദ് ഡയഗ്നോസ്റ്റിക്സ് ലാബ് സൗജന്യ പരിശോധന നടത്തുന്നത്. ഐ.സി.എം.ആർ. അംഗീകരിച്ച നാലുവിധ പരിശോധനകളും ലാബിൽ ലഭിക്കും. കൊറോണ വ്യാപനത്തിനെത്തിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സംവിധാനമൊരുക്കുന്നതെന്ന് ലാബ് അധികൃതർ പറഞ്ഞു. ന്യൂബർഗിന്റെ രാജ്യത്തെ നാലുലാബുകളിലും പരിശോധനാ സംവിധാനമുണ്ട്. ചെന്നൈ, അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിലാണ് മറ്റു ലാബുകൾ പ്രവർത്തിക്കുന്നത്. ഡോക്ടറുടെ കുറിപ്പും തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്കാണ് പരിശോധനനടത്താനുള്ള സൗകര്യമൊരുക്കുന്നത്. സർക്കാർ സംവിധാനങ്ങളും ഐ.സി. എം. ആറും നിർദേശിക്കുന്ന വിധത്തിലാണ് പരിശോധന…
Read Moreനിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മലയാളത്തിലും! പരിചയപ്പെടൂ-അഹം!
ബെംഗളൂരു : കോവിഡ്-19 നെക്കുറിച്ചുള്ള ആധികാരികവും പ്രസക്തവുമായ വിവരങ്ങളുള്ള ഒരു ഉറ്റ സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതാണ് അഹം!. COVID-19 നെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക്, 7 ഇന്ത്യൻ ഭാഷകളിൽ ഉത്തരം നൽകാൻ സഹായിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റ് ഇതാ! ഇന്ത്യൻ ഭാഷകളിൽ NLP-യുടെയും (സ്വാഭാവികമായ സംഭാഷണം കംപ്യൂട്ടറിനു മനസ്സിലാകാനുള്ള സംവിധാനം) സംഭാഷണാത്മക നിർമ്മിത ബുദ്ധിയുടെയും (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അഥവാ A.I ) ഉപജ്ഞാതാക്കളായ ധീയന്ത്ര (DheeYantra) എന്ന കമ്പനി ആണ് അഹം എന്ന ഈ എ.ഐ സുഹൃത്തിനു പിന്നിൽ. ഇന്ത്യയിലുടനീളമുള്ള അനവധി…
Read Moreമണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് മുൻ മുഖ്യമന്ത്രി;കേരളം കൊറോണ രോഗികളെ കർണാടകയിലേക്ക് കടത്തുന്നു എന്ന പ്രസ്താവനക്ക് പിന്നാലെ,കാസർകോട് ഉള്ളവരെ കർണാടകയിലേക്ക് വരാൻ അനുവദിക്കണമെന്ന് സിദ്ധരാമയ്യ.
ബെംഗളൂരു: കൊറോണ രോഗികളെ കേരളം കർണാടകത്തിലേക്കു കടത്തുന്നു എന്ന വിവാദ പരാമർശത്തിന് പിന്നാലെ തിരുത്തുമായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. Critical & essential travel from Kasaragod to Mangaluru should be allowed on humanitarian grounds. Patients from Kerala seeking medical assistance in Karnataka can be allowed with adequate precautionary measures. Our fight against Corona is beyond caste, religion & boundary. — Siddaramaiah (@siddaramaiah) April…
Read Moreകേരള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട് അതിർത്തി കടുത്ത നിയന്ത്രണങ്ങളോടെ തുറക്കാൻ സാദ്ധ്യത.
ബെംഗളൂരു : കേരള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട് അതിർത്തി റോഡ് തുറക്കാൻ തയ്യാറായതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. എന്നാൽ ഈ തീരുമാനം ചില നിബന്ധനകൾക്ക് വിധേയമായി മാത്രം ആയിരിക്കും. രോഗികളുടെ ചികിത്സക്കായി ഡോക്ടറുടെ അനുമതിയോടെ ഉള്ള യാത്ര മാത്രമാണ് അനുവദിക്കുകയുള്ളൂ . കേരളത്തിൽ ഉള്ളവർക്ക് തലപ്പാടി വഴി മംഗളൂരു ഉള്ള ആശുപത്രികളിലേക്ക് പോകാം. ഇതിലേക്കായി അതിർത്തിയിലെ പോലീസ് സന്നിധ്യവും കർണാടക വർധിപ്പിച്ചു. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തണം എന്ന് ഇന്നലെ കേരള ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. കേന്ദ്ര സർക്കാറുമായും ഈ വിഷയത്തിൽ പല വട്ടം…
Read Moreലോക്ക് ഡൗൺ ലംഘിച്ച 5200 വാഹനങ്ങൾ പിടിച്ചെടുത്തു;വ്യാജ പാസുകളുമായി നഗരത്തിൽ ചുറ്റിക്കറങ്ങുന്നവരും നിരവധി;കർശന നടപടികളുമായി പോലീസ്.
ബെംഗളൂരു: ലോക്ക് ഡൗൺ ലംഘിച്ചതിൻ്റെ പേരിൽ ഇതുവരെ നഗരത്തിൽ നിന്ന് പിടിച്ചെടുത്തത് 5200 വാഹനങ്ങൾ. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും തത്കാലത്തേക്ക് ഉള്ള നിരോധനം കർശനമാക്കി. ലോക്ഡൗൺ കാലാവധി കഴിയുന്നതുവരെ, അവശ്യസേവനങ്ങളുടെ വിഭാഗത്തിൽപ്പെടാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. സാധനങ്ങൾ വാങ്ങാൻ പോകുന്നവർ വാഹനങ്ങളുപയോഗിക്കാതെ തൊട്ടടുത്ത കടയിലേക്ക് നടന്നുപോകണം. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ കാലാവധിക്കുശേഷമേ തിരിച്ചുനൽകൂവെന്നും സംസ്ഥാന പോലീസ് മേധാവി പ്രവീൺ സൂദ് ‘ട്വിറ്ററി’ൽ കുറിച്ചു. നിർദേശം കർശനമായി പാലിക്കാൻ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും കാറുകളും ലോക്ഡൗൺ ലംഘിച്ച് വ്യാപകമായി…
Read More