ബെംഗളൂരു : ബഹു: പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം 22.03.2020 ഞായറാഴ്ച ഭാരതം മുഴുവൻ ജനത കർഫ്യു ആചരിക്കുകുകയാണ്. ഭക്ഷണശാലകൾ മുഴുവൻ അടച്ചിടുന്നത് കാരണം നാളെ ഹോട്ടലിനെ ആശ്രയിക്കുന്നവർ, ഒറ്റപ്പെട്ട് താമസിക്കുന്നവർ, വഴിയോരങ്ങളിൽ താമസിക്കുന്നവർ, ക്രമസമാധാന പാലകർ, നിംഹാൻസ് ഹോസ്പിറ്റൽ, കിദ്വായ് ഹോസ്പറ്റിലടക്കമുള്ള രോഗികൾ, കുട്ടിരിപ്പുകാർ എല്ലാവർക്കും ബെംഗളൂരു AIKMCC നാളെ 12 മണി മുതൽ ഭക്ഷണം വിതരണം നടത്താൻ തീരുമാനിച്ചിരിക്കുന്നു.. താഴെ കൊടുത്ത നമ്പറിൽ മുൻകൂട്ടി വിളിച്ചറിയിക്കുകയും വന്ന് കൊണ്ട് പോവാൻ സൗകര്യം ഉള്ളവർക്ക് കൊണ്ട് പോകാവുന്നതുമാണ്. വളരെ അത്യാവശ്യമായ ഇടങ്ങളിൽ എത്തിച്ച് കൊടുക്കാനും സൗകര്യം ഏർപ്പെടുത്തിയിരിക്കും. ആവശ്യമുള്ളവർ…
Read MoreDay: 21 March 2020
കോവിഡ് ബാധിതനായ മകൻ്റെ വിവരങ്ങൾ മറച്ചു വച്ചു;റെയിൽവേ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ!
ബെംഗളൂരു : കോവിഡ് ബാധിതനായ മകന്റെ (25) വിവരങ്ങൾ മറച്ചു വച്ച് തിന് ദക്ഷിണ പശ്ചിമ റെയിൽവേ ട്രാഫിക് വിഭാഗം അസി.പഴ്സനൽ ഓഫിസർ നാഗലതാ ഗുരുപ്രസാദിനു സസ്പെൻഷൻ. ജർമനിയിൽ നിന്നു സ്പെയിൻ വഴി മടങ്ങിയെത്തിയ മകനെ കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്കുവയ്ക്കാതെ, റെയിൽവേ ഓഫിസേഴ്സ് റസ്റ്റ് ഹൗസിൽ താമസിപ്പിച്ചതിനാണു നടപടി. 13ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഇയാളോട് വീട്ടിൽ നീരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. തുടർന്നാണ് 17ന് ഇയാളെ മജിസ്റ്റിക് കെഎസ്ആർ സ്റ്റേഷനു സമീപത്തെ റെസ്റ്റ് ഹൗസിൽ താമസിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഇയാൾക്ക്…
Read Moreജനതാ കർഫ്യൂ ബെംഗളൂരു നഗര ജീവിതത്തെ ബാധിക്കുമോ ?
ബെംഗളൂരു : രാജ്യത്തെ ജനത കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ ബംഗളൂരുവിൽ നമ്മ മെട്രോ ബിഎംടിസി കർണാടക ആർടിസി ഉൾപ്പെടെ പൊതു ഗതാഗതം പൂർണമായും സ്തംഭിക്കും. ടാക്സി, ഓട്ടോറിക്ഷ, സർവീസുകളും താറുമാറായി ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം അനുസരിച്ചാണ് പൊതു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ നമ്മ മെട്രോ ട്രെയിൻ സർവീസ് പൂർണമായും റദ്ദാക്കിയതായി മെട്രോ റെയിൽ കോർപറേഷൻ ( ഡിഎംആർസി) അറിയിച്ചു. സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾ വീട്ടിൽ തന്നെ തുടരുന്നതിനു വേണ്ടിയാണിത്. മറ്റു ദിവസങ്ങളിൽ സർവീസ് ഉണ്ടാകുമെങ്കിലും സ്റ്റേഷനിലെ തിരക്കും മെട്രോ സർവീസുകളുടെ…
Read Moreഒരാള്‍ക്ക് അസുഖം ഭേദമായി;സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം18 ആയി
ബെംഗളൂരു : കർണാടകയിൽ 3 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 18 ആയി.കഴിഞ്ഞ ദിവസം പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. http://bangalorevartha.in/covid-19 ഇതില്‍ ഒരാള്‍ ചിക്കബലാപുരയില്‍ നിന്നുള്ള 32 കാരന് ആണ് എന്നും സൌദിഅറേബ്യയില്‍ നിന്ന് തിരിച്ചു വന്ന ആള് ആണ് എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍നിന്ന് ഈ വിഷയത്തിന് ഒരു സ്ഥിരീകരണം ഇല്ല. അതെ സമയം രോഗം ഭേദമായ ഒരാള്‍ ഇന്നലെ ആശുപത്രി വിട്ടു.ഇദ്ദേഹം…
Read Moreഇന്ന് 4 മണിയോടെ എല്ലാ റെസ്റ്റോറൻ്റുകളും അടച്ചിടും;പബ്ബുകളും ബാറുകളും 31 വരെ തുറക്കില്ല.
ബെംഗളൂരു : കോവിഡ് രോഗം നഗരത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ രംഗത്ത്. റസ്റ്റോറന്റുകൾ ഇന്നു വൈകിട്ട് 4 മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു. ഓൺലൈൻ ഡെലിവറിക്ക് അവസരം ഒരുക്കുന്നതിനായി ഇവയുടെ അടുക്കളകൾക്കു പ്രവർത്തിക്കാൻ അനുവാദം നൽകും. ഓൺലൈനായി ഓർഡർ ചെയ്യുന്നവർ ഭക്ഷണം അപാർട്മെന്റുകളുടെ സെക്യൂരിറ്റി ഗേറ്റിൽ നിന്നു കൈപ്പറ്റണം. ബാറുകളും പബുകളും ഇന്നു മുതൽ 31 വരെഅടച്ചിടും.അധികൃതരുടെ കണ്ണു വെട്ടിച്ച് പകൾ തുറക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.സുധാകർ അറിയിച്ചു. മദ്യം…
Read Moreതുമക്കുരു റെയിൽവേ സ്റ്റേഷനിൽ പരിശോധനയിൽ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരന് സസ്പെൻഷൻ.
ബെംഗളൂരു : തുമക്കുരു റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ പരിശോധനയിൽ വീഴ്ച വരുത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. റെയിൽവേ സറ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട നരസംഹമൂർത്തിയെയാണ് കർണാടക ആരോഗ്യ വകുപ്പ് സസ്പെൻറ് ചെയ്തത്. ഐ.ആർ. തെർമോ മീറ്റർ ഉപയോഗിച്ച് ആളുകളെ പരിശോധിക്കുന്നതിന് പകരം മൊബൈലിൽ സംസാരിച്ച് കൊണ്ടിരിക്കുകയും പരിശോധിക്കാതെ ആളുകളെ പുറത്തേക്ക് കടത്തിവിടുകയുമായിരുന്നു ഇയാൾ. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും മറ്റ് പ്രാദേശിക മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽ പെട്ടതിനാൽ മൂർത്തിക്ക് എതിരെ…
Read Moreമംഗളൂരു പാത ഇന്ന് ഉച്ചക്ക് പൂർണമായി അടക്കും;കാസർകോട് അതിർത്തിയിൽ 12 റോഡുകൾ അടച്ചു;ഹൊസൂരിലും വാളയാറിലും നിയന്ത്രണം.
ബെംഗളൂരു : കോവിഡ് – 19 പടർന്നു പിടിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ദക്ഷിണന്ത്യയിലെ വിവിധ സംസ്ഥാ സർക്കാറുകൾ ചില യാത്രാ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നുണ്ട്. അവയിൽ സ്ഥിരീകരിച്ച വാർത്തകൾ താഴെ വായിക്കാം. കർണാടകയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും മംഗളൂരു വഴിയുള്ള റോഡ് ഗതാഗതം ഇന്ന് ഉച്ചക്ക് 2 മുതൽ പൂർണമായും അടക്കും.ഈ മാസം 31 വരെ ഈ നിയന്ത്രണം തുടരും. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ 12 അതിർത്തി റോഡുകൾ അടച്ചു. ദേശീയപാതയിലൂടെ കർശന പരിശോധനയ്ക്കു ശേഷം വാഹനങ്ങൾ കടത്തിവിടും. കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ…
Read More