ബെംഗളൂരു : മാറത്തഹള്ളിയിൽ താമസിക്കുന്ന പി.ജി.യുടെ മുന്നിൽ വച്ച് 25 കാരിയായ യുവതിക്ക് വെടിയേറ്റു. നിംഹാൻസിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ ശുഭശ്രീ പ്രിയദർശിനിക്ക് നേരെയാണ് ഒരു യുവാവ് വെടി ഉതിർത്തത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കണ്ടെത്താൻ 2 അംഗ ടീമിനെ നിയോഗിച്ചതായി വൈറ്റ് ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം എൻ അനുചേത് അറിയിച്ചു. പോലീസ് റിപ്പോർട്ട് പ്രകാരം ,യുവതിയുമായി മുൻ പരിചയമുള്ള വ്യക്തിയാണ് വെടിയുതിർത്തത്. മഞ്ചുനാഥ ലേഔട്ടിലെ മുന്നേകോലാലയിൽ യുവതി താമസിക്കുന്ന പി.ജിക്ക് സമീപത്തു വച്ചാണ്…
Read MoreDay: 26 February 2020
വൻ അഗ്നിബാധ;ബൈക്ക് ഷോറൂം പൂർണമായി കത്തി നശിച്ചു;ലക്ഷങ്ങളുടെ നഷ്ടം.
ബെംഗളൂരു : ഇൻഫൻട്രി റോഡിലെ ജ്യോതി കോംപ്ലക്സിൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ബൈക്ക് ഷോറൂമിൽ അഗ്നി ബാധ. ഇന്ന് വൈകുന്നേരത്തോടെയാണ് ഷോറൂമിൽ അഗ്നി പടർന്നത്.നിരവധി ഫർണിച്ചറുകൾ കത്തി നശിച്ചു. ആളപായമില്ല, 2 ഫയർ എഞ്ചിനുകളുടെ ശ്രമത്തിനൊടുവിൽ തീയണക്കാനായി. കാരണം കണ്ടെത്തിയിട്ടില്ല, ഷോർട്ട് സർക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
Read Moreകോഴിക്കോട് നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബൈക്ക് അപകടത്തിൽ പെട്ടു;വിദ്യാർത്ഥി മരിച്ചു;ഒരാൾക്ക് പരിക്ക്.
ബെംഗളൂരു: ഗുണ്ടൽ പേട്ടിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. വണ്ടി ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. യെലഹങ്ക കോശി കോളേജിൽ ബി.ബി.എ. ഏവിയേഷൻ വിദ്യാർഥി കോഴിക്കോട് വെള്ളിമാട്കുന്ന് കെ.കെ. തച്ചാംകോട് സിയാസിൽ കെ.ടി. സിദ്ദീഖിൻറ മകൻ കെ.ടി. മുഹമ്മദ് സിയാദ്(18) ആണ് മരിച്ചത്. തിങ്കളാഴ്ചരാത്രി എട്ടരയോടെ ഗുണ്ടൽപേട്ട് മദനുണ്ടിയിലാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സെയ്ദിന്റെ മകൻ ആതിഫിനെ (19) ഗുരുതര പരിക്കുകളോടെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇരുവരും. തസ്ലീനയാണ് സിയാദിൻറ മാതാവ്. സഹോദരങ്ങൾ: ഫാത്തിമ…
Read Moreഇനി തിരശീലയിലെ ദൃശ്യവിസ്മയത്തിൻ്റെ നാളുകൾ;12മത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും;കൂടുതൽ വിവരങ്ങൾ..
ബെംഗളൂരു : കാഴ്ചയുടെ വിരുന്നുമായി 12-ാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്ഇന്ന് തിരശീല ഉയരും. വൈകിട്ട്6ന് കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയെഡിയൂരപ്പ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കന്നഡ ചലച്ചിത്ര താരങ്ങളായ യഷ്,ജയപ്രദ, ബോളിവുഡ് നടൻ ബോണികപൂർ, ഗായകൻ സോനു നിഗം എന്നിവർ പങ്കെടുക്കും. സമാപനദിനമായ മാർച്ച് 4ന് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ വാജുഭായ് വാല മുഖ്യാ തിഥിയായിരിക്കും. ഇറാനിയൻ ചിത്രമായ സിനിമാ ഖർ ആണ് ഉദ്ഘാടന ചിത്രം. ഷഹീദ് അഹമദേലു സംവിധാനം ചെയ്ത ചിത്രം ഇറാനിലെ സമൂഹ്യ ജീവിതത്തിന്റെ കഥപറയുന്നതാണ്. ഇസ്രയേലി…
Read Moreവർഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കുന്നതും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശങ്ങൾ പങ്കുവക്കാതിരിക്കുക.
തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. നവ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വിവിധ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ പോലീസിനെ സുസജ്ജമാക്കി നിലനിർത്തിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
Read More