ആകെ മരണം 19; രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സഹായ ധനം;ചികിൽസ സർക്കാർ ഏറ്റെടുക്കും: ഇന്ന് പുലർച്ചെ അവിനാശിയിലെ ദേശീയ പാതയിൽ പൊലിഞ്ഞ യാത്രക്കാരുടെ പേരുകൾ ഇവിടെ വായിക്കാം.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്നലെ കെ.എസ്.ആർ.ടി.സി ബസിൽ പുറപ്പെട്ട് ഇന്ന് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച അപകടത്തിൽ മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞു. എല്ലാവരും മലയാളികളാണ്. 19 പേരാണ് മരിച്ചത് 15 പുരുഷൻമാരും 4 സ്ത്രീകളും. 2 പേരുടെ നില ഗുരുതരമായി തുടരുന്നു.20 ഓളം പേർക്ക് പരിക്കുണ്ട്. എറണാകുളം ഏരമംഗലം മാത്യുവിന്റെ മകൻ എംസി മാത്യു (30), ബെംഗളുരു സ്വദേശി മണികണ്ഠന്റെ മകൾ മാനസി മണികണ്ഠൻ (20), എറണാകുളം ഏരമംഗലം ഗോകുലിന്റെ മകൾ ഗോപിക (25), എറണാകുളം ഏരമംഗലം അശ്വിന്റെ ഭാര്യ ഐശ്വര്യ (24), തൃശൂർ…

Read More

അസദുദ്ധീൻ ഒവൈസി പങ്കെടുത്ത പൗരത്വ നിയമത്തിന് എതിരെയുള്ള പരിപാടിയിൽ “പാക്കിസ്ഥാൻ സിന്ദാബാദ്”വിളിച്ച് യുവതി.

ബെംഗളൂരു : എ.ഐ.എം.ഐ.എം ൻ്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ നടന്ന പരിപാടിയി ഒരു യുവതി “പാക്കിസ്ഥാൻ സിന്ദാബാദ് ” വിളിച്ചത് വിവാദമായി. പാർട്ടി നേതാവും ഹൈദരാബാദിൽ നിന്നുള്ള എം പി.യുമായ അസദുദ്ധീൻ ഒവൈസി സ്റ്റേജിൽ എത്തിയപ്പോൾ ആണ് സംഭവം.ഉടൻ തന്നെ അദ്ദേഹം യുവതിയുടെ മൈക്ക് പിടിച്ചു വാങ്ങുകയും “നമ്മൾ ഇന്ത്യക്കൊപ്പമാണ്” എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബലം പ്രയോഗിച്ച് പോലീസ് ഇടപെട്ടതിന് ശേഷമാണ് യുവതി സ്റ്റേജിൽ നിന്ന് താഴെ ഇറങ്ങിയത്. “തനിക്കോ…

Read More

പാലക്കാട് ജില്ലയിലെ അനുഷ്ഠാന ക്ഷേത്ര കലാരൂപമായ കണ്യാർകളി ആസ്വദിക്കാൻ ബെംഗളൂരുവിൽ അവസരം.

ബെംഗളൂരു : പാലക്കാട് ജില്ലയിലെ അനുഷ്ഠാന ക്ഷേത്ര കലാരൂപമായ കണ്യാർകളി ബെംഗളൂരുവിൽ ആവിഷ്കരിക്കപ്പെടുന്നു. ഫെബ്രുവരി 23 ന് കാലത്ത് 9 മുതൽ ആർ. ടി. നഗർ പോസ്റ്റ് ഓഫീസിനു സമീപമുള്ള വിനായക കൾച്ചറൽ ഹാളിൽ ആണ് പാലക്കാട് അയിലൂർ ദേശത്തെ കണ്യാർകളി കലാകാരൻമാർ അണിനിരക്കുന്ന പരിപാടി. സമൂഹത്തിലെ കീഴാള ജീവിതങ്ങളെ വിവിധ പൊറാട്ടുകളിലൂടെ കണ്യാർ കളിയിൽ അവതരിപ്പിക്കും. ബാംഗ്ലൂർ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കെ. എൻ. എസ്. എസ്‌. ചെയർമാൻ രാമചന്ദ്രൻ പാലേരി, കേരളസമാജം സെക്രട്ടറി റെജികുമാർ എന്നിവർ …

Read More

മരണം 20 ആയി;ചില മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; കൂടുതലും മലയാളികൾ.

ബെംഗളൂരു : ഇന്ന് പുലർച്ചയോടെ കോയമ്പത്തൂരിനടുത്തു വച്ച് കെ.എസ്.ആർ.ടി.സി ബസ് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച്കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്. മരിച്ചവരിൽ കൃഷ് (29), ജോർദൻ (35), കിരൺകുമാർ (33).ഇഗ്നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈൽസുമായി http://bangalorevartha.in/archives/44831 കേരളത്തിൽ നിന്ന്…

Read More

മലയാളിയെ കാണാനില്ലെന്ന് പരാതി.

ബെംഗളൂരു : മാറത്തഹള്ളി കാർത്തിക് നഗറിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജയചന്ദ്രൻ (52). എന്നവരെ 17 ഫെബ്രുവരി 2020 മുതൽ കാൺമാനില്ല, ഇദ്ദേഹത്തെ കാണുകയോ, എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താൽ , അടുത്തുള്ള പോലീസ് സ്റ്റേഷനിലോ,താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. 9037882739

Read More

മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു.

ബെംഗളൂരു : ആള്‍ ഇന്ത്യാ കെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ച് മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നിംഹാന്‍സ്, കിഡ്വായി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജി, ഇന്ദിരാഗാന്ധി ചൈല്‍ഡ് ഹോസ്പിറ്റല്‍, തുടങ്ങിയ പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സമൂഹ വിവാഹത്തിന്റെ ഭാഗമായി ഏതാനും മാസങ്ങളായി വിവിധ ഏരിയകളില്‍ നടന്നു വന്ന രക്തദാന ക്യാമ്പുകളിലായി ഇതിനോടകം 609 യൂണിറ്റ് രക്തം നിംഹാന്‍സ് ബ്ലഡ് ബാങ്കിലേക്ക് നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 23ന് രാവിലെ 9 മണി മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹബ് ഈദ്ഗാഹ്…

Read More

എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് ലോറിയുമായി കൂട്ടിയിടിച്ചു;16 മരണം.

ബെംഗളൂരു : തമിഴ്നാട്ടിൽ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്. കണ്ടെയ്നർ ലോറിയുടെ ടയർ പൊട്ടിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന് സൂചനയുണ്ട്. ടയർ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക…

Read More
Click Here to Follow Us