ബെംഗളൂരു : ജാതി ഉന്മൂലനം ചെയ്യാതെ മതേതര ഇന്ത്യ എന്ന ആശയം സാക്ഷാത്കരിക്കാനാവില്ല. സ്വേച്ഛാധിപത്യത്തിന്റെ ഉയർച്ചയും അതിനെതിരെ ഇപ്പോൾ നടക്കുന്ന ദേശവ്യാപകമായ പ്രതിഷേധവും മുസ്ലിങ്ങൾ, ദളിതർ തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങൾ അഭിമുഖീകരിക്കുന്ന നീതിനിഷേധത്തെക്കുറിച്ച് സംസാരിക്കാനും സെക്കുലറിസത്തെയും ഭരണഘടനയെക്കുറിച്ചുമുള്ള ആശയങ്ങൾ വികസിപ്പിക്കാനുമുള്ള മികച്ച അവസരമാണ് നൽകുന്നതെന്ന് ദലിത് നേതാവും സാമൂഹിക പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. ഫെബ്രുവരി 15 ന് ബെംഗളൂരുവിൽ “സെക്കുലർ ഡെമോക്രസി: വെല്ലുവിളികളും പ്രതീക്ഷകളും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ ലിബർട്ടീസ് കളക്ടീവ് സംഘടിപ്പിച്ച “ഹം ദേഖേംഗെ – വോയ്‌സ് ഓഫ് ഡെമോക്രാറ്റിക്…
Read MoreDay: 17 February 2020
ട്രെയൽസിൽ പങ്കെടുക്കാതെ കർണാടകയുടെ ഉസൈൻ ബോൾട്ട്;കാരണം ഇതാണ്.
ബെംഗളൂരു: കമ്പള (കാളപൂട്ട്) മത്സരത്തിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗം കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ കമ്പള ജോക്കി (കാളയോട്ടക്കാരൻ) ശ്രീനിവാസ ഗൗഡ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയയുടെ (സായി) കായികക്ഷമതാ പരിശോധനയിൽ പങ്കെടുത്തില്ല. അദ്ദേഹം (ശ്രീനിവാസ ഗൗഡ) മുഖ്യമന്ത്രിയെ കാണുന്നതിനായി തിങ്കളാഴ്ച ബെംഗളൂരുവിൽ എത്തിയിരുന്നു. സായിയുടെ ഒരു ടീം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഗൗഡയോട് സംസാരിക്കുകയും അദ്ദേഹത്തെ സായി സെന്ററിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാൽ ട്രയൽസിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് പരിക്കുണ്ടായിരുന്നുവെന്ന് തോന്നുന്നു, സായി അധികൃതരിലൊരാൾ പറഞ്ഞു. ഫെബ്രുവരി ഒന്നിന് ദക്ഷിണ…
Read Moreവടക്കൻ മലബാറുകാർക്ക് ഒരു”സ്വതന്ത്ര”തീവണ്ടി കൂടി! ;കോഴിക്കോട്ടേക്ക് ദീർഘിപ്പിച്ചേക്കും.
ബെംഗളൂരു :വടക്കേ മലബാറിൽ ഉള്ള യാത്രക്കാർക്ക് ശുഭ വാർത്തയായി ബംഗളൂരു- കണ്ണൂർ കാർവാർ എക്സ്പ്രസ് ( 16513 – 15,16511 – 17 ) സ്വതന്ത്ര സർവീസുകൾ ആക്കാൻ റെയിൽവേക്ക് ശുപാർശ. നിലവിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി മംഗളൂരുവിൽ വച്ച് രണ്ടായി പിരിഞ്ഞ് ഒരു ഭാഗം കണ്ണൂരിലേക്ക് അടുത്ത ഭാഗം കാർവാറിലേക്കും സർവീസ് നടത്തുകയാണ് പതിവ്. ആഴ്ചയിൽ മൂന്നു ദിവസം മൈസൂരു വഴിയും നാലുദിവസം ഹാസൻ വഴിയുമാണ് സർവീസ്. മംഗളൂരുവിൽ ഷണ്ടിംഗിനായി പിടിച്ചിടുന്നതുമൂലം ട്രെയിൻ ഒന്നരമണിക്കൂറോളം വൈകുന്നതായി ഉടുപ്പി മേഖലകളിൽനിന്നുള്ള യാത്രക്കാരുടെ പരാതി…
Read Moreനഗരത്തിൽ നിന്ന് പുറപ്പെടുന്ന സബർബൻ തീവണ്ടികളിൽ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുന്നു.
ബെംഗളൂരു: സബർബൻ തീവണ്ടിയിലെ ശ്വാസംമുട്ടുന്ന യാത്രകൾ ഇനി പഴങ്കഥ. തിങ്കളാഴ്ചമുതൽ നാല് മെമു തീവണ്ടികളിലെ കോച്ചുകളുടെ എണ്ണം 16 ആയി വർധിപ്പിക്കാൻ റെയിൽവേയുടെ തീരുമാനം. നിലവിൽ എട്ടുകോച്ചുകളാണ് ഇവയ്ക്കുള്ളത്. ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തുന്ന സംവിധാനം ഒഴിവാക്കി മുഴുവൻ ദിവസങ്ങളിലും സർവീസ് നടത്താനും തീരുമാനമുണ്ട്. കെ.എസ്. ആർ. ബെംഗളൂരു – മൈസൂരു മെമു ( 06575/ 6), കെ.എസ്. ആർ. ബെംഗളൂരു- രാമനഗര- കെ.എസ്. ആർ. ബെംഗളൂരു മെമു ( 06535/6), കെ.എസ്. ആർ. ബെംഗളൂരു- വൈറ്റ് ഫീൽഡ്- കെ.എസ്.ആർ. ബെംഗളൂരു മെമു (…
Read Moreരക്തദാന ക്യാമ്പ് നടത്തി.
ബെംഗളൂരു: യെലഹങ്ക, ഹെബ്ബാൾ AlKMCC കമ്മിറ്റി യലഹങ്ക ശുശ്രുഷ ഹോസ്പിറ്റൽ മുൻവശം നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 10:30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം നാലുമണിക്ക് സമാപിക്കുമ്പോൾ ജാതിമതഭേദമന്യേ വൻജനാവലി ക്യൂവിൽ ആയിരുന്നു. ഡോക്ടർ ശശിധര കുമാർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. AIKMCC ഏരിയ നേതാക്കളായ നസീർ റോയൽ മാർട്ട്, റഷീദ് യലങ്ക, മുനീർ ഹെബ്ബാൾ, അയ്യൂബ് ഹസനി നൗഷാദ് നൈസ്മാർട്ട്, അഷ്ഫാഖ്, അസീസ് യൂ കെ, ഫാഇദ്, സിയാദ് ഗഫൂർ,എന്നിവർക്കു പുറമേ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഹീം…
Read More