ബെംഗളൂരു :വടക്കേ മലബാറിൽ ഉള്ള യാത്രക്കാർക്ക് ശുഭ വാർത്തയായി ബംഗളൂരു- കണ്ണൂർ കാർവാർ എക്സ്പ്രസ് ( 16513 – 15,16511 – 17 ) സ്വതന്ത്ര സർവീസുകൾ ആക്കാൻ റെയിൽവേക്ക് ശുപാർശ.
നിലവിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി മംഗളൂരുവിൽ വച്ച് രണ്ടായി പിരിഞ്ഞ് ഒരു ഭാഗം കണ്ണൂരിലേക്ക് അടുത്ത ഭാഗം കാർവാറിലേക്കും സർവീസ് നടത്തുകയാണ് പതിവ്.
ആഴ്ചയിൽ മൂന്നു ദിവസം മൈസൂരു വഴിയും നാലുദിവസം ഹാസൻ വഴിയുമാണ് സർവീസ്.
മംഗളൂരുവിൽ ഷണ്ടിംഗിനായി പിടിച്ചിടുന്നതുമൂലം ട്രെയിൻ ഒന്നരമണിക്കൂറോളം വൈകുന്നതായി ഉടുപ്പി മേഖലകളിൽനിന്നുള്ള യാത്രക്കാരുടെ പരാതി വ്യാപകമായതോടെ ഈ വിഷയത്തിൽ ചിക്കമഗളൂരു എം പി ശോഭ കരന്തലജെ ഇടപെടുകയായിരുന്നു.
ബെംഗളൂരുവിൽ നിന്നും ട്രെയിനുകൾ രണ്ടായി സർവീസ് നടത്തുകയും കാർവാർ ട്രെയിൻ മംഗളൂരു പകരം ബൈപ്പാസ് വഴി തിരിച്ചുവിടാനും റെയിൽവേ അനുകൂലമായി പ്രതികരിച്ചതായാണ് സൂചന.
ഇതിനൊപ്പം ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് സ്വതന്ത്ര ട്രെയിൻ ലഭിക്കും. നിലവിൽ കണ്ണൂരിലേക്കുള്ള ട്രെയിനിൽ 9 കോച്ചുകളും കാർവാറിലേക്കുള്ള ട്രെയിനിൽ 14 കോച്ചുകളും ആണുള്ളത് .
പുതിയ തീവണ്ടി ലഭിച്ചാൽ 18 കോച്ചുകൾ ഉള്ള ട്രെയിനിനു കേരളത്തിലേക്ക് സർവീസ് നടത്താനാകും.
ഇതോടെ കൂടുതൽ പേർക്ക് ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു യാത്ര ചെയ്യാൻ കഴിയും.
ഷണ്ടിംഗിനായി പിടിച്ചിടുന്നില്ല എന്നതിനാൽ യാത്രാസമയം കുറയും ഭാവിയിൽ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കാനും സാദ്ധ്യത ഉണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.