ബെംഗളൂരു : സംഭവം നടന്നത് ദൊഡ്ഡനക്കുന്ദി തടാകത്തിന് സമീപമാണ് ,രാവിലെ നിരവധി പേർ തടാകതീരത്ത് നടക്കുന്നുണ്ട്. ഈ ചിത്രത്തിൽ കാണുന്ന യുവാവ് തന്റെ കയ്യിൽ ഒരു നായയുമായി നടക്കുന്നുണ്ട്. നായകളെ ഇഷ്ടപ്പെടുന്ന യുവതി ഈ നായയെ കണ്ടപ്പോൾ അപരിചിതൻറ്റേത് ആണെങ്കിലും നായയെ ഓമനിക്കാൻ തുടങ്ങി. നായയുമായി വന്ന യുവാവ് ഒരു ക്ഷണനേരം കൊണ്ട് തന്റെ പാന്റിന്റെ സിപ്പ് അഴിക്കുകയും യുവതിയുടെ കൈ അയാളുടെ ലൈംഗിക അവയവത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടു പോകുകയുമായിരുന്നു എന്ന് യുവതി പരാതി നൽകി. ഒരു നിമിഷം ഞെട്ടിയ യുവതി ധൈര്യം…
Read MoreDay: 28 January 2020
കെ.ആർ.മാർക്കറ്റ് അത്ര സുരക്ഷിതമല്ല; സന്ദർശിക്കുന്നത് സ്വന്തം”റിസ്ക്കിൽ”മാത്രം.
ബെംഗളൂരു : നഗരത്തിലെ വല്ലതും തിരക്കുകൂടിയതുമായ ചന്തയാണ് കൃഷ്ണ രാജേന്ദ്ര മാർക്കെറ്റ് എന്നറിയപ്പെടുന്ന കെ ആർ മാർക്കറ്റ്. ഈ മാർക്കറ്റിന്റെ കവാടത്തിൽ മഹാനഗര പാലിഗെ സ്ഥാപിച്ച ബോർഡ് ആണ് ഇപ്പോൾ വാർത്തയാകുന്നത്. നിരവധി ബിസിനസ് നടക്കുന്ന ചന്തയിൽ ആളുകൾ സ്വന്തം റിസ്ക്കിൽ പ്രവേശിക്കണമെന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. നിരവധി അനധികൃതമായ കടകൾ ഒഴിപ്പിക്കുന്ന നടപടികളും നിർമാണ പ്രവർത്തിക്കും അവിടെ നടന്നു വരുന്നുണ്ട്.
Read Moreജോലി കഴിഞ്ഞ് 5 മണിക്കൂർ പഠനം;സിവിൽ സർവ്വീസ് മെയിൻ പരീക്ഷ വിജയിച്ച് അഭിമുഖത്തിന് തയ്യാറെടുത്ത് ഒരു ബി.എം.ടി.സി.കണ്ടക്ടർ.
ബെംഗളൂരു : പിന്നീട് ഏറ്റവും പ്രശസ്തനായ ബി.എം.ടി.സി കണ്ടക്ടർ ആരാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരമേ ഉള്ളൂ, സൂപ്പർ സ്റ്റാർ രജനീകാന്ത്, എന്നാൽ മണ്ഡ്യ ജില്ലയിലെ മലവള്ളിയിൽ ജനിച്ച 29 കാരനായ മധു എൻ.സി.ചരിത്രം കുറിക്കാൻ പോകുകയാണ്. അഭിമുഖം എന്ന ഒരു കടമ്പ കൂടി കടന്നാൽ ഇദ്ദേഹത്തെ നമ്മൾ കളക്ടറായോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായോ കണ്ടേക്കാം. അതെ 19 വയസു മുതൽ ബി.എം ടി.സി കണ്ടക്ടർ ആയി ജോലി ചെയ്തു വരുന്ന മധു പാർട്ട് ടൈം ആയി ഡിഗ്രിയെടുത്തു. കഴിഞ്ഞ ജൂണിൽ നടന്ന…
Read Moreശ്രീ ഗാലി അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ കവർച്ച!
ബെംഗളൂരു : മൈസൂരു റോഡിലെ ശ്രീ ഗാലി അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്ന് 48000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര അധികൃതർ പോലീസിൽ പരാതി നൽകി. കൗണ്ടറിൽ നിന്ന് താക്കോൽ എടുത്ത് പണം എടുത്തു പോകുന്നതിന്റെ വീഡിയോ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കള്ളനെ കണ്ടെത്താൻ കേസ് റെജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണമാരംഭിച്ചു.
Read Moreമലിനജല ശുദ്ധീകരണ സംവിധാനമില്ല; 491 പാർപ്പിട സമുച്ചയങ്ങൾക്ക് 295 കോടി രൂപ പിഴ!
ബെംഗളൂരു:ബെംഗളൂരു കോർപ്പറേഷൻ മഹാദേവപുര സോണിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്ലാത്ത പാർപ്പിട സമുച്ചയങ്ങൾക്ക് മലിനീകരണ നിയന്ത്രണബോർഡ് പിഴചുമത്തി. 495 വൻകിട പാർപ്പിട സമുച്ചയങ്ങൾക്ക് ആകെ 291 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 5000 രൂപമുതൽ മൂന്നുകോടി രൂപവരെ വിവിധ പാർപ്പിട സമുച്ചയങ്ങൾ പിഴയൊടുക്കണം. 15 ദിവസത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ അപ്പാർട്ട്മെന്റിലേക്കുള്ള കുടിവെള്ള വിതരണം ഉൾപ്പെടെ നിർത്തിവെക്കുമെന്ന് മലിനീകരണ നിയന്ത്രയണ ബോർഡ് വ്യക്തമാക്കി. വൻകിട പാർപ്പിട സമുച്ചയങ്ങൾ സ്വന്തമായി മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് നേരത്തേ മലിനീകരണ നിയന്ത്രണബോർഡ് കർശന നിർദേശം നൽകിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഒട്ടേറെ…
Read More