പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തി തിരിച്ചു വരികയായിരുന്ന യുവാവിനെ അക്രമിച്ച കേസിൽ 6 എസ്.ഡി.പി.ഐ.പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു : പൗരത്ത നിയമത്തെ അനുകൂലിച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ യുവാവിനെ അക്രമിച്ച സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ജെ പി.നഗർ നിവാസി വരുൺ ബോപല(31) യെ കഴിഞ്ഞ 22ന് ബാംബൂ ബസാറിന് സമീപം 6 പേർ ചേർന്ന് ആക്രമിച്ചത്. മുഹമ്മദ് ഇർഫാൻ (33), സയ്യീദ് അക്ബർ (46), സയ്യീദ് സിദ്ദീഖ് അക്ബർ (30), അക്ബർ ബാഷഷ (27),സനാവുള്ള ഷെറീഫ് (28),സാദിഖ് ഉൽ അമീൻ (39) എന്നിവരാണ് ഇന്ന് പിടിയിലായത്. ആറു പേരും എസ്.ഡി.പി.ഐ പ്രവർത്തകരാണ് എന്ന് പോലീസ്…

Read More

150 ഇനം വ്യത്യസ്ത പക്ഷികളെ കണ്ടെത്തി;ഇവർക്കായി ഒന്നര ഏക്കറിൽ പ്രത്യേക ആവാസ കേന്ദ്രമൊരുക്കുന്നു.

ബെംഗളൂരു : കെംപഗൗഡ വിമാനത്താവളത്തിലെ പുതിയ ടെർമിനലിന് സമീപം പക്ഷികൾക്കായി ആവാസകേന്ദ്രം ഒരുക്കുന്നു. വിമാനത്താവളത്തിന് റ സുരക്ഷയെ ബാധിക്കാത്ത വിധമാണ് 1.5 ഏക്കറിൽ കേന്ദ്രം ഒരുക്കുന്നത്. പരിസ്ഥിതിസൗഹൃദ ടെർമിനലിലെ ഭാഗമായാണിത് ടെർമിനൽ നിർമ്മാണത്തിന് മരങ്ങൾ മുറിക്കുന്നതിന് പകരം പിഴുതുമാറ്റി സ്ഥാപിച്ചിരുന്നു. വിമാനത്താവളത്തിലെ 13 കിലോമീറ്റർ ചുറ്റളവിൽ നടത്തിയ സർവ്വേയിൽ 150 വ്യത്യസ്ത തരം പക്ഷികളെ കണ്ടെത്തിയിരുന്നു

Read More

കെ.ആർ.ടി.സി.ജീവനക്കാരും സർക്കാറിന്റെ പേ-റോളിലേക്ക്.

ബെംഗളൂരു : കർണാടക ആർ ടി സി യിലെ ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ വേതനം അനുവദിക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ വഴിതെളിയുന്നു. നാലു കോർപ്പറേഷനുകളിൽ ഉള്ള 1.25 ലക്ഷം ജീവനക്കാർക്കാണ് സർക്കാർ മാറുന്നതിന് ആനുകൂല്യം ലഭിക്കുക. സമാന ആവശ്യം ഉന്നയിച്ചാണ് തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ 52 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല സമരം നടത്തിയത്. കർണാടക ആർ ടി സിയിൽ സിപിഐ അനുകൂല എ ഐ ടി യു സി ക്ക്ണ് അംഗബലം. ബിഎംഎസ് യൂണിയനിലേക്ക് കൂടുതൽ അംഗങ്ങളെ ആകർഷിക്കുന്നതിനു കൂടിയാണ് പുതിയ പരിഷ്കാരത്തിന് സർക്കാർ…

Read More

ദേശീയപാതയിൽ യാത്രക്കാർക്ക് പേടിസ്വപ്നമായി കൊള്ളസംഘങ്ങളുടെ തേർവാഴ്ച

  ബെംഗളൂരു: നഗരത്തിൽ നിന്ന് മൈസൂരു വഴി കേരളത്തിലേക്കുള്ള ദേശീയപാതയിൽ കൊള്ളസംഘങ്ങളുടെ തേർവാഴ്ച യാത്രക്കാർക്ക് പേടിസ്വപ്നമായി മാറുകയാണ്. നഞ്ചൻകോട്‌, ഗുണ്ടൽപേട്ട മേഖലകളിലാണ് കൊള്ളസംഘങ്ങൾ വിലസുന്നത്. ഈഭാഗത്ത് മലയാളികൾ കവർച്ചയ്ക്കിരയാകുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. കാറിൽ യാത്ര ചെയ്യുന്നവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയാണ് സംഘങ്ങളുടെ പതിവ്. അക്രമികളുടെ വാഹനവുമായി അപകടമുണ്ടാക്കിയെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി കവർച്ചയ്ക്കിടയാക്കിയ സംഭവം അടുത്തകാലത്തുണ്ടായി. മൈസൂരുവിൽനിന്നും ഹുൻസൂർ വഴി കേരളത്തിലേക്കുള്ള ദേശീയപാതയും കൊള്ളസംഘങ്ങളുടെ ഭീഷണിയിലാണ്. അടുത്തിടെ ഈ റോഡിൽ ബെംഗളൂരു സ്വദേശികളായ യാത്രികർ കൊള്ളയടിക്കപ്പെട്ടിരുന്നു. ഇരകളാക്കപ്പെടുന്നവരുടെ പരാതികള്‍ക്ക് കുറവില്ല. പൊലീസ് നടപടിയെടുക്കാതിരിക്കുന്തോറും കൂടുതല്‍ ഭയാനകമാവുകയാണ് ഇതുവഴിയുള്ള യാത്ര.…

Read More

കാശ്മീർ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ വിദ്യാർത്ഥിനിക്ക് നിയമ സഹായം നൽകേണ്ടതില്ലെന്ന് പ്രമേയം അവതരിപ്പിച്ച് മൈസൂരു ബാർ അസോസിയേഷൻ; നടപടി തെറ്റെന്ന് മറ്റ് അഭിഭാഷകർ.

ബെംഗളൂരു : കഴിഞ്ഞ 8 ന് മൈസൂരുവിൽ ചില കോളേജ്  വിദ്യാർത്ഥികൾ നടത്തിയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെയും ജെ.എൻ.യു അക്രമണത്തിന് എതിരെയുമുള്ള പ്രകടനത്തിൽ”ഫ്രീ കാശ്മീർ”എന്ന പ്ലേ കാർഡ് ഒരു വിദ്യാർത്ഥിനി ഉയർത്തിയത് വിവാദമായിരുന്നു. കാശ്മീർ സ്വതന്ത്രമാക്കണം എന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയായ നളിനി .ബി ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ 14 ന് ചേർന്ന മൈസൂരു ബാർ അസോസിയേഷൻ ഈ വിദ്യാർത്ഥിനിക്ക് നിയമ സഹായം നൽകേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. 3000 ഓളം അംഗങ്ങൾ ഉണ്ട് മൈസൂരു ബാർ…

Read More

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കവർച്ചസംഘം മലയാളികളെ ആക്രമിച്ച് കാർ തട്ടിയെടുത്തു!!

ബെംഗളൂരു: നഗരത്തിൽനിന്ന് നാട്ടിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി യാത്രികർക്കുനേരെ എട്ടംഗ കവർച്ചസംഘം മുളകുപൊടി വിതറി ആക്രമണം നടത്തി. യാത്രക്കാരെ പുറത്തിറക്കിയ സംഘം കാർ തട്ടിയെടുത്തു കടന്നുകളഞ്ഞു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ നഞ്ചൻകോട് കടകോളയ്ക്കടുത്ത് വ്യാഴാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മെഹറൂഫ്, ജാഫർ എന്നിവരാണ് കവർച്ചയ്ക്കിരയായത്. ബെംഗളൂരു വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കിയ ശേഷം മടങ്ങുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച കാറിനെ കവർച്ചക്കാരുടെ കാർ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. കാറിൽനിന്നും ഇറങ്ങിയ സംഘം മെഹറൂഫിന്റെയും ജാഫറിന്റെയും നേർക്ക് മുളകുപൊടി വിതറി. പിന്നീട് ഇരുവരെയും പുറത്തേക്ക്…

Read More

പൗരത്വ ഭേദഗതിക്കെതിരെ അസിം പ്രേംജി സർവ്വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും.

ബെംഗളൂരു:പൗരത്വഭേദഗതിനിയമത്തിൽ ദുഃഖവും വേദനയും അറിയിച്ച് ബെംഗളൂരുവിലെ അസിം പ്രേംജി സർവകാലാശാല വിദ്യാർഥികളും അധ്യാപകരും ഗവേഷകരും. ഭരണഘടനാവിരുദ്ധമായ നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നതെന്ന് സർവകലശാലാ പ്രൊഫസർമാരും വിദ്യാർഥികളും ഗവേഷകരും ജീവനക്കാരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്ററിലും പൗരത്വഭേദഗതി നിയമത്തിലും തീവ്രദുഃഖവും വേദനയും പങ്കുവെച്ചു. ഉത്തർ പ്രദേശ്, ഡൽഹി, മംഗളൂരു എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധവും അറിയിച്ചു. സമാധാനപരമായി പ്രതിഷേധം നടത്തുന്നവർക്ക് ഐക്യദാർണ്ഡ്യവും പ്രഖ്യാപിച്ചു. സർവകലാശാലയിലെ 76 പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. ജെ.എൻ.യു. കോളേജിലെ ഫീസ് വർധനയ്ക്കെതിരേ പ്രതിഷേധം നടത്തുന്നവർക്കെതിരേ നടന്ന…

Read More

പുതുവൽസര കുടുംബ സംഗമം ജനുവരി 19ന്

ബെംഗളൂരു : കേരളസമാജം ബാംഗ്ളൂർ സൗത്ത് വെസ്റ്റിന്റെ പുതു വത്സര കുടുംബ സംഗമം ജനുവരി 19 നു വൈകീട്ട് 3.30 നു ദുബാസിപ്പാളയ ഡി. എസ്. എ ഭവനിൽ നടക്കും. ഫാദർ തോമസ് ചെരുവിൽ നവവത്സര സന്ദേശം നൽകും  അംഗങ്ങളുടെ കലാപരിപാടികൾ, കരോക്കെ ഗാനമത്സരം, വിനോദ പരിപാടികൾ എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്  കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി യെ ബന്ധപ്പെടാം. Mob:+91 9845185326, 9341240641 www.keralasamajambsw.org

Read More
Click Here to Follow Us